ന്യൂദല്‍ഹി: മൈക്രോ ചിപ്പ് നിര്‍മ്മാണത്തിലും സുരക്ഷിതവിതരണത്തിലും സഹകരണത്തിന് ക്വാഡ് രാജ്യങ്ങളുടെ ധാരണ. 24ന് വാഷിംഗ്ടണില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടിക്ക് മുന്നോടിയായി അര്‍ദ്ധചാലകങ്ങളുടെ സുരക്ഷിതവിതരണ ശൃംഖല സൃഷ്ടിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ക്വാഡ് രാജ്യങ്ങളുടെ നേതാക്കള്‍ സമ്മതിച്ചിട്ടുണ്ട്. ഇന്തോ-പസഫിക് മേഖലയില്‍ ചൈനയ്ക്കെതിരായ അതിര്‍ത്തി വിപുലീകരിക്കാന്‍ ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ആസ്‌ട്രേലിയ എന്നിവയുള്‍പ്പെടുന്ന ക്വാഡ് രാജ്യങ്ങളുടെ സംയുക്തനീക്കമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തല്‍.
രാജ്യങ്ങള്‍ക്ക് അവരുടെ ദേശീയ താല്‍പ്പര്യത്തിന് ഏറ്റവും പ്രാധാന്യമുള്ള ഹാര്‍ഡ്വെയര്‍, സോഫ്റ്റ്വെയര്‍, സേവനങ്ങള്‍ക്കായി ഉറച്ചതും വൈവിധ്യമാര്‍ന്നതും സുരക്ഷിതവുമായ സാങ്കേതിക വിതരണ ശൃംഖലകള്‍ ഉറപ്പാക്കുകയാണ് ഉന്നം. സാങ്കേതിക വികസനത്തിന് പ്രയോഗിക്കേണ്ട പൊതുതത്വത്തെക്കുറിച്ച് സംയുക്തപ്രസ്താവനയും പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രസ്താവന ചൈനയെ നേരിട്ട് പരാമര്‍ശിക്കുന്നില്ലെങ്കിലും സാങ്കേതിക വികസനത്തിന്റെ അടിത്തറ തകര്‍ക്കുന്ന അനധികൃത കൈമാറ്റവും സാങ്കേതികവിദ്യയുടെ മോഷണവും സംബന്ധിച്ച നിലവിലുള്ള വെല്ലുവിളികളെക്കുറിച്ച് ശക്തമായി പ്രതിപാദിക്കുന്നുണ്ട്.
അര്‍ദ്ധചാലകങ്ങള്‍ക്കുള്ള വിതരണ ശൃംഖല സുരക്ഷയില്‍ ക്വാഡ് രാജ്യങ്ങളുടെ ദൗര്‍ബല്യം തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിന് ഒരു സംയുക്ത സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രസ്താവനയില്‍ പറയുന്നു. അതേസമയം, യുഎസിനും ജപ്പാനും ചിപ്പ് നിര്‍മ്മാണ ശേഷിയുടെ 30% മാത്രമേയുള്ളൂ. മറുവശത്ത്, ഓസ്ട്രേലിയയ്ക്കും ഇന്ത്യയ്ക്കും ഇപ്പോഴും മുന്‍നിര ചിപ്പ് നിര്‍മ്മാതാക്കള്‍ ഇല്ല. 24 ന് വാഷിംഗ്ടണില്‍ ബൈഡന്‍ ആതിഥേയത്വം വഹിക്കുന്ന ക്വാഡ് നേതൃതല ഉച്ചകോടി നടക്കും.
Discussion about this post