കാബൂള്‍: അഫ്ഗാനില്‍ ഐപിഎല്‍ സംപ്രേഷണം നിരോധിച്ചു. ഗാലറിയിലെ ആര്‍പ്പുവിളിയും ചിയര്‍ ഗേള്‍സിന്റെ നൃത്തവും അനിസ്ലാമികമാണെന്നും സംപ്രേഷണം അനുവദിച്ചാല്‍ അതെല്ലാം കാണേണ്ടിവരുമെന്നും ഭയന്നാണ് താലിബാന്‍ നടപടി. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ മുന്‍ മീഡിയ മാനേജരാണ് ഐപിഎല്‍ പ്രക്ഷേപണത്തിനിടെയുള്ള ‘ഇസ്ലാം വിരുദ്ധ’ പ്രകടനങ്ങളാണ് നിരോധനത്തിന് കാരണമെന്ന് സൂചന നല്‍കി.
പെണ്‍കുട്ടികള്‍ നൃത്തം ചെയ്യുന്നത്, സ്റ്റേഡിയത്തില്‍ മുടി മറയ്ക്കാതെ സ്ത്രീകള്‍ എത്തുന്നത് തുടങ്ങിയവ അനുവദിക്കാനാകില്ല എന്നാണ് നിലപാട്. ഐപിഎല്‍ പുനരാംഭിച്ചപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ നടന്ന മത്സരത്തിന്റെ തുടക്കം മുതല്‍ത്തന്നെ സംപ്രേഷണം നിര്‍ത്തിവയ്ക്കുകയായിരുന്നു.
2001 ല്‍ താലിബാന്‍ ഭരണം അവസാനിച്ചതിന് ശേഷമാണ് അഫ്ഗാനില്‍ കായികവേദികള്‍ ഉണര്‍ന്നത്. ക്രിക്കറ്റ് വളരെ പ്രചാരത്തിലായി. എന്നാല്‍ വീണ്ടും താലിബാനെത്തിയതോടെ സ്ഥിതി മാറുകയാണ്.
Discussion about this post