ഗ്വാദര്‍(പാകിസ്ഥാന്‍): മുഹമ്മദലി ജിന്നയുടെ തകര്‍ത്ത് ബലൂച് പോരാളികള്‍. ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിക്ക് കീഴില്‍ ചൈന കോടിക്കണക്കിന് ഡോളര്‍ നിക്ഷേപിക്കുന്ന പാകിസ്താനിലെ ഗ്വാദര്‍ നഗരത്തിലാണ് ആക്രമണം. നിരോധിക്കപ്പെട്ട ബലൂച് ലിബറേഷന്‍ ഫ്രണ്ട് ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഈ വര്‍ഷമാദ്യമാണ് മറൈന്‍ഡ്രൈവ് ഏരിയയില്‍ ജിന്നയുടെ പ്രതിമ സ്ഥാപിച്ചത്. സുരക്ഷിത മേഖലയായി പാകിസ്ഥാന്‍ കരുതുന്ന ഇവിടെയാണ് ബലൂച് പോരാളികള്‍ പ്രതിമയുടെ അടിയില്‍ ബോംബ് വെച്ച് തകര്‍ത്തത്. ശക്തിയേറിയ സ്‌ഫോടനത്തില്‍ പ്രതിമ പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു.
പ്രതിമ തകര്‍ത്തവരെ പാക്കിസ്ഥാന്‍ സുരക്ഷാ സേന തിരയുന്നു. നേരത്തേ, പാകിസ്ഥാന്‍ അതിര്‍ത്തി സേനയുടെ വാഹനം ബോംബ് ആക്രമണത്തില്‍ മറ്റൊരു ബലൂച് സംഘടന തകര്‍ത്തിരുന്നു. സംഭവത്തില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹര്‍നായ് ജില്ലയിലെ ഖോസ്റ്റ് പ്രദേശത്ത് ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. ഇതിന്റെ ഉത്തരവാദിത്തം പാകിസ്ഥാനില്‍ നിരോധിക്കപ്പെട്ട ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തിട്ടുണ്ട്.
പരിക്കേറ്റ പാക് സുരക്ഷാ ഉദ്യോഗസ്ഥരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ട സൈനികരില്‍ ഒരു ക്യാപ്റ്റനും ഒരു ലെഫ്റ്റനന്റും ഉള്‍പ്പെടുന്നു. ചൈനയുടെ പങ്കാളിത്തത്തോടെ ബലൂച് മേഖലയില്‍ നടത്തുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഉയരുന്ന പ്രതിഷേധത്തിന്റെ ഭാഗമാണ് ആക്രമണങ്ങള്‍ എന്നാണ് വിലയിരുത്തല്‍.
Discussion about this post