കോഴിക്കോട്: തപസ്യ കലാസാഹിത്യ വേദിയുടെ പ്രഥമ മഹാകവി അക്കിത്തം പുരസ്‌കാരം മലയാളത്തിന്റെ മഹാകാഥാകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്ക് സമര്‍പ്പിച്ചു. അക്കിത്തത്തിന്റെ ഓര്‍മകളും കവിതകളും വാക്കുകളും ഓരോ മനസിലും നിറഞ്ഞു നിന്ന നിമിഷം ലയാളത്തിന്റെ എം.ടി പുരസ്‌കാര ശില്‍പ്പത്തിലെ സരസ്വതിയെ പ്രണമിച്ചു.
എം.ടിയുടെ കോഴിക്കോട്ടെ വസതിയില്‍ നടന്ന ലളിതമായ ചടങ്ങിലാണ് തപസ്യ അധ്യക്ഷന്‍ പ്രൊഫ. പി.ജി. ഹരിദാസന്‍ പുരസ്‌കാരം സമര്‍പ്പിച്ചത്. തനിക്ക് ജ്യേഷ്ഠനും ഗുരുവുമൊക്കെയായ അക്കിത്തം എന്നും തന്റെ മനസ്സിലുണ്ടാകുമെന്ന് പുരസ്‌കാരം ഏറ്റുവാങ്ങി എം.ടി പറഞ്ഞു. അക്കിത്തം മനയിലെ പത്തായപ്പുരയിലിരുന്നാണ് താന്‍ പുസ്തകങ്ങള്‍ വായിച്ചുതുടങ്ങിയത്. വായിക്കുന്നതെന്തും ശ്രദ്ധയോടെ വായിക്കണം എന്ന് ഉപദേശിച്ചതും ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിക്കാന്‍ പ്രേരിപ്പിച്ചതും അക്കിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
വീട്ടിലെ ചടങ്ങിനെ തുടര്‍ന്ന് കേസരി ഭവനില്‍ നടന്ന അച്യുതസ്മൃതി നടന്നു. തപസ്യ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ നിരൂപകന്‍ ആഷാമേനോന്‍ അക്കിത്തം അനുസ്മരണ പ്രഭാഷണം നടത്തി. കഥാകൃത്ത് ശത്രുഘ്നന്‍ അനുമോദനപ്രഭാഷണം നടത്തി. പി.ആര്‍. നാഥന്‍, പി.പി. ശ്രീധരനുണ്ണി, പ്രൊഫ. കെ.പി. ശശിധരന്‍, ഡോ. എന്‍.ആര്‍. മധു എന്നിവര്‍ ആശംസയര്‍പ്പിച്ചു.
അക്കിത്തം പുരസ്‌കാരത്തിന്റെ പ്രശസ്തിപത്രം തപസ്യ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ യു.പി. സന്തോഷ് വായിച്ചു. തപസ്യ രക്ഷാധികാരി പി. ബാലകൃഷ്ണന്‍, സംസ്‌കാര്‍ഭാരതി ക്ഷേത്രീയ പ്രമുഖ് കെ. ലക്ഷ്മീനാരായണന്‍, തപസ്യ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ശ്രീഹര്‍ഷന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത് നന്ദിയും പറഞ്ഞു.
Discussion about this post