ക്വറ്റ: മയക്കുമരുന്നിന് അടിമകളായ സാമൂഹ്യവിരുദ്ധരുടെ അക്രമം അമര്‍ച്ച ചെയ്യാന്‍ ഇക്വഡോറില്‍ ‘ആന്റി നാര്‍കോട്ടിക് എമര്‍ജന്‍സി’. ഇക്വഡോര്‍ പ്രസിഡന്റ് ഗില്ലര്‍മോ ലാസയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. തെരുവുകളില്‍ പോലീസിനെയും സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്. അറുപത് ദിവസത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. 3600 സൈനികരെ തെരുവില്‍ നിയോഗിച്ചിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും അക്രമികളെയും തടവില്‍ പാര്‍പ്പിക്കുന്നതിനായി 65 ജയിലുകള്‍ കൂടി.
രാജ്യത്തിന്റെയാകെ ശത്രുവായി നാര്‍കോട്ടിക് മാഫിയയെ കാണണമെന്നും തെരുവുകള്‍ സമാധാനമായി കാത്തുസൂക്ഷിക്കാന്‍ ജനം സൈന്യത്തോട് സഹകരിക്കണമെന്നും ഗില്ലര്‍മോ ലാസ ഇക്വഡോര്‍ ടെലിവിഷന്‍ വഴി ആഹ്വാനം ചെയ്തു.
ഈ വര്‍ഷം ഇതുവരെ 1900 പേരാണ് ഔദ്യോഗിക കണക്ക് പ്രകാരം ഇക്വഡോറില്‍ അക്രമങ്ങളില്‍ കൊല്ലപ്പെട്ടത്. 2020 ല്‍ 1400 പേര്‍ കൊല്ലപ്പെട്ടിരുന്നു. ജയിലുകള്‍ക്കുള്ളിലും നാര്‍കോട്ടിക് മാഫിയയുടെ വിളയാട്ടമാണ്. ഈ വര്‍ഷം ഇതുവരെ 238 പേരാണ് ജയിലുകളില്‍ കൊല്ലപ്പെട്ടത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ സന്ദര്‍ശത്തിന് മുന്നോടിയായാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനം.
Discussion about this post