ന്യൂദല്‍ഹി: ദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയും സൗന്ദര്യലഹരീ ഉപാസനാ മണ്ഡലിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ വെബിനാര്‍ നാളെ (21ന്) നടക്കും. ‘വിശ്വവിജ്ഞാനലഹരീ സഭ’ എന്ന പേരില്‍ വൈകിട്ട് 5ന് നടത്തുന്ന പരിപാടിയില്‍ കാഞ്ചി കാമകോടിപീഠം ശങ്കരാചാര്യ വിജയേന്ദ്ര സരസ്വതിസ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
ജെഎന്‍യു വൈസ് ചാന്‍സലര്‍ ഡോ. ജഗദിഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. സംസ്‌കൃതപണ്ഡിതന്‍ പത്മവിഭൂഷണ്‍ ഡോ. ഡേവിഡ് ഫ്രോളി, സാന്‍ഡിയാഗോ സര്‍വകലാശാലയിലെ ഡോ .സ്ഥാനേശ്വര്‍ തിമല്‍സിന, വേദാന്ത ഭാരതിയുടെ ലോകമാതാ വിദ്യാശങ്കര്‍ എന്നിവര്‍ പ്രഭാഷണം നടത്തും.
Discussion about this post