ബീജിങ്: ലോകം കൊവിഡില്‍ നിന്ന് മുക്തമാവുന്നതിനിടെ ചൈനയില്‍ വീണ്ടും ലോക്ഡൗണ്‍. നാല് ദശലക്ഷം ആളുകള്‍ താമസിക്കുന്ന ലാന്‍സൗ നഗരത്തിലാണ് കൊവിഡ് ബാധ തടയാന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. അടിയന്തര സാഹചര്യങ്ങളിലല്ലാതെ വീടിന് പുറത്തിറങ്ങരുതെന്ന് ഈ പ്രദേശത്ത് ഉത്തരവിറങ്ങി.
2019 അവസാനത്തോടെ ചൈനയിലാണ് ആദ്യമായി കൊവിഡ് വൈറസ് കണ്ടെത്തിയത്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള ഗാന്‍സു പ്രവിശ്യയുടെ തലസ്ഥാനമാണ് ലാന്‍സൗ.
Discussion about this post