ന്യൂദല്‍ഹി: ലോകക്കപ്പിലെ ആദ്യമത്സരത്തില്‍ പാകിസ്ഥാനെതിരെ തോറ്റതിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിനിരയായ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് പിന്തുണയുമായി ക്രിക്കറ്റ് ലോകവും ഇന്ത്യന്‍ ആരാധകരും. ഷമി യഥാര്‍ത്ഥ ഭാരതീയനാണെന്ന് ഉദ്ഘോഷിച്ച് ഗുജറാത്തിലും മഹാരാഷ്ട്രയിലും പ്രകടനങ്ങള്‍ നടന്നു.
മത്സരത്തിന് ശേഷം പവലിയനിലേക്ക് മടങ്ങവേ ഇന്ത്യന്‍ താരങ്ങളെ അസഭ്യം പറയുന്ന പാക് ആരാധകര്‍ക്ക് ചുട്ടമറുപടി നല്‍കുന്ന ഷമിയുടെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാണ്. ഷമിയെ ധോണി സമാധാനിപ്പിച്ച് മടക്കിക്കൊണ്ടുപോകുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്.
കളിയില്‍ ജയവും തോല്‍വിയുമുണ്ടാകും. മുഹമ്മദ് ഷമിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന രീതി അപലപനീയമാണെന്ന് ക്രിക്കറ്റ് താരവും ദല്‍ഹിയിലെ ബിജെപി എംപിയുമായ ഗൗതംഗഭീര്‍ അഭിപ്രായപ്പെട്ടു. വീരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍സിങ്, ഇര്‍ഫാന്‍ പത്താന്‍ തുടങ്ങി നിരവധി താരങ്ങളാണ് ഷമിക്ക് ഐക്യദാര്‍ഢ്യവുമായി എത്തിയത്.
Discussion about this post