അസന്‍സോള്‍: പശ്ചിമബംഗാളിലെ അസന്‍സോളില്‍ അനധികൃത ആയുധ നിര്‍മാണശാല പോലീസ് തകര്‍ത്തു. രണ്ട് പേരെ അറസ്റ്റ് ചെയ്തു. വന്‍ ആയുധശേഖരം പിടികൂടി.
ഹിരാപൂര്‍ പോലീസാണ് ആയുധനിര്‍മ്മാണശാലയായി പ്രവര്‍ത്തിക്കുന്ന ആസാദ് നഗറിലെ വീട് റെയ്ഡ് ചെയ്തത്. ജാവീദ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് വീടെന്ന് അസന്‍സോള്‍-ദുര്‍ഗാപൂര്‍ പോലീസ് കമ്മീഷണറേറ്റിലെ ഡെപ്യൂട്ടി കമ്മീഷണര്‍ അഭിഷേക് മോദി പറഞ്ഞു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
Discussion about this post