ബെംഗളൂരു : ബംഗ്ലാദേശിലെ ഹിന്ദുകൂട്ടക്കൊലയെ ശക്തമായി അപലപിച്ച് ആർ.എസ്.എസ്. ആറ് പേരുടെ മരണത്തിനും ക്ഷേത്രങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ക്കും പിന്നില്‍ ജമാ അത്തെഇസ്ലാമിയാണെന്നും ആര്‍എസ്എസ് ആരോപിച്ചു.
ഇസ്ലാമിക ഭീകരവാദം ലോകമെങ്ങും ജനാധിപത്യത്തിനു ഭീഷണിയാണെന്നും ആർ.എസ്.എസ് അഖിലഭാരതീയ കാര്യകാരി മണ്ഡൽ പാസാക്കിയ പ്രമേയം പറയുന്നു. ബംഗ്ലാദേശിനെ പൂർണമായും ഇസ്ലാമിക വത്കരിക്കാൻ ലക്ഷ്യമിട്ടുള്ള ജിഹാദി പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നതെന്ന് ആർ.എസ്.എസ് ചൂണ്ടിക്കാട്ടി. കർണാടകയിലെ ധാർവാഡിലാണ് ത്രിദിന അഖിലഭാരതീയ കാര്യകാരി മണ്ഡൽ നടക്കുന്നത്.
ദുർഗാപൂജയോടനുബന്ധിച്ച് തീവ്ര ഇസ്ലാമിക സംഘടനകൾ ആസൂത്രിതമായ അക്രമം ആണ് നടപ്പിലാക്കിയത്. ഹിന്ദുക്കളെ വധിച്ചു. ഹിന്ദു സ്ത്രീകൾ ആക്രമിക്കപ്പെട്ടു. ക്ഷേത്രങ്ങളും ദുർഗ പൂജ പന്തലുകളും നശിപ്പിക്കപ്പെട്ടു.കിഴക്കൻ പാകിസ്ഥാനിലുണ്ടായിരുന്ന ഹിന്ദു ജനസംഖ്യ ഗണ്യമായി കുറഞ്ഞതിനു പിന്നിൽ ഇസ്ലാമിക ഭീകരതയാണ്. -ആര്‍എസ് എസ് പ്രമേയം പറയുന്നു.
ബംഗ്ലാദേശിലെ ഇസ്കോൺ , രാമകൃഷ്ണ മിഷൻ, ഭാരത് സേവാഗ്രാം സംഘ, വിശ്വഹിന്ദു പരിഷദ് തുടങ്ങിയ സംഘടനകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. .ജമാ അത്തെ ഇസ്ലാമി 1971 ലെ ഇന്ത്യ-പാകിസ്താൻ യുദ്ധകാലത്ത് ചെയ്ത ഹിന്ദു ഉന്മൂലന പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ന്യൂനപക്ഷങ്ങൾക്കുമൊപ്പം ഉറച്ചു നിൽക്കുന്നതായും ആര്‍എസ്എസ് പ്രമേയത്തില്‍ പറഞ്ഞു.
Discussion about this post