കൊച്ചി: സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ഉന്നതിയാണ് സഹകരണ പ്രസ്ഥാനങ്ങളുടെ ലക്ഷ്യമെന്ന് സഹകാര്‍ ഭാരതി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. ഉദയ് വാസുദേവ് ജോഷി. ദരിദ്രരും നിരാലംബരും ഉള്‍പ്പെടെ എല്ലാവരും ഉന്നതിയിലെത്തണം. രാജ്യത്തിന് സുസ്ഥിര വളര്‍ച്ചയ്ക്ക് സഹകരണ മേഖലയുടെ പങ്കാളിത്തം അനിവാര്യമാണ്. സാമൂഹ്യ പ്രതിബദ്ധതയുള്ള സഹകരണ സംഘങ്ങളാണ് രാജ്യത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതന്‍ സ്‌കൂളില്‍ നടന്ന സഹകാര്‍ ഭാരതി അഞ്ചാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. ഉദയ് വാസുദേവ് ജോഷി.
പിഎസ്‌സി മുന്‍ ചെയര്‍മാനും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. സാധാരണക്കാരന്റെ സാമ്പത്തിക ശാക്തീകരണം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് സഹകരണ പ്രസ്ഥാനങ്ങള്‍ ഉണ്ടായത്. എന്നാല്‍, ഇതുറപ്പാക്കാന്‍ കഴിഞ്ഞത് പ്രധാനമന്ത്രിയുടെ ജന്‍ധന്‍ യോജനയിലൂടെയാണ്. ഈ പദ്ധതിയിലൂടെ 55 ശതമാനം വനിതകള്‍ക്കും സ്വന്തമായി അക്കൗണ്ട് തുടങ്ങാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സഹകാര്‍ ഭാരതി ദേശീയ സെക്രട്ടറി കെ. കരുണാകരന്‍, സംസ്ഥാന അധ്യക്ഷന്‍ പി. സുധാകരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.ബി. ജയരാജ് തുടങ്ങിയവര്‍ പങ്കെടുത്തു. സമാപന സമ്മേളത്തില്‍ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍, സഹകാര്‍ ഭാരതി ദേശീയ സംഘടനാ സെക്രട്ടറി സഞ്ജയ് പാച്‌പോര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പി. സുധാകരന്‍ (അധ്യക്ഷന്‍), എസ്.ബി. ജയരാജ് ( ജനറല്‍ സെക്രട്ടറി), പി.എം. ജോഷി (ട്രഷറര്‍) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.
Discussion about this post