ലഖ്നൗ: കിഴക്കന്‍ പാകിസ്ഥാനില്‍ നിന്ന് അഭയാര്‍ത്ഥികളായെ എത്തിയ ബംഗാളി ഹിന്ദുകുടുംബങ്ങള്‍ക്ക് പുനരധിവാസമൊരുക്കാന്‍ യുപി സര്‍ക്കാര്‍. 1970-കളില്‍ കിഴക്കന്‍ പാകിസ്ഥാനില്‍ നിന്ന് കുടിയേറിയവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് ഉത്തര്‍പ്രദേശ് മന്ത്രിസഭ അംഗീകാരം നല്‍കി.
കിഴക്കന്‍ പാകിസ്ഥാനില്‍ നിന്നും ഇപ്പോള്‍ ബംഗ്ലാദേശില്‍ നിന്നും കാണ്‍പൂരില്‍ എത്തിയ 63 കുടുംബങ്ങള്‍ക്കാണ് കിടപ്പാടമൊരുക്കുന്നത്. ‘കാണ്‍പൂര്‍ ദേഹത്ത് ജില്ലയിലെ കാര്‍ഷിക ജോലികള്‍ക്കും പാര്‍പ്പിടത്തിനുമായി അനുവദിച്ച 121.41 ഹെക്ടര്‍ ഭൂമിയില്‍ ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കും.
കൃഷിക്കായി 2 ഏക്കര്‍ സ്ഥലവും താമസത്തിനായി 200 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണവും 30 വര്‍ഷത്തേക്ക് ഒരു രൂപ പാട്ടത്തിന് നല്‍കും, ഇത് 30 വര്‍ഷത്തേക്ക് രണ്ടുതവണ കൂടി നീട്ടാം. വീട് നിര്‍മാണത്തിന് 1.2 ലക്ഷം രൂപ നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. 1984ല്‍ പൂട്ടിപ്പോയ മീററ്റിലെ മദന്‍യണ്‍ മില്‍ നവീകരിച്ച് 65 പേര്‍ക്ക് ക്ക് ഇതില്‍ നേരത്തെ ജോലി നല്‍കിയിരുന്നു.
സമാനമായ രീതിയില്‍ ഒറീസയിലും യുപിയിലെ തന്നെ ബദൗണിലും വീടും കൃഷിഭൂമിയും നല്‍കി പുനരധിവസിപ്പിച്ച 332 കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരും സഹായം നല്‍കിയിരുന്നു.
Discussion about this post