പാരീസ്: ഭീകരവിരുദ്ധ നടപടികളിള്‍ യോജിച്ച് നീക്കത്തിന് യോഗം ചേര്‍ന്ന് ഇന്ത്യയും ഫ്രാന്‍സും. ഇരുരാജ്യങ്ങളും നേരിടുന്നഭീകരവാദഭീഷണിയെക്കുറിച്ചും എടുക്കേണ്ട നടപടികളെക്കുറിച്ചും പാരീസില്‍ ചേര്‍ന്ന വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ച അവലോകനം ചെയ്തു. അഫ്ഗാന്‍ താവളമാക്കി ഭീകരശക്തികള്‍ വളരുന്നത് തടയാനുള്ള എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് യോഗം പ്രഖ്യാപിച്ചു.
തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ മറ്റേതെങ്കിലും രാജ്യത്തിനെതിരെ ഭീകരാക്രമണം നടത്താനോ തീവ്രവാദികള്‍ക്ക് അഭയം നല്‍കാനോ ഉപയോഗിക്കാനാവില്ലെന്ന് എല്ലാ രാജ്യങ്ങളും ഉറപ്പാക്കണം. ‘ഭീകരവാദത്തിനെതിരായ നടപടികളില്‍ സഹകരണത്തിന്‍റെ വീക്ഷണങ്ങള്‍ ഇരുരാജ്യങ്ങളും കൈമാറി. മയക്കുമരുന്ന്, ആയുധ കള്ളക്കടത്ത് എന്നിവ തടയുകയും തീവ്രവാദത്തെ ചെറുക്കുകയും ചെയ്യുക, ഭീകരതയ്ക്ക്് ധനസഹായം നല്‍കുന്നതിനെതിരെ പോരാടുക, തീവ്രവാദത്തിനായി ഇന്റര്‍നെറ്റ് ദുരുപയോഗിക്കുന്നത് തടയുക തുടങ്ങിയ കാര്യങ്ങളിലാണ് ഇന്ത്യയും ഫ്രാന്‍സും കൈകോര്‍ക്കുന്നത്.
ഇന്ത്യന്‍ വിദേശകാര്യ ജോയിന്റ് സെക്രട്ടറി മഹാവീര്‍ സിങ്‌വി, ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയത്തിലെ സ്ട്രാറ്റജിക് അഫയേഴ്സ്, ഡയറക്ടര്‍ ഫിലിപ്പ് ബെര്‍ട്ടോക്സ് എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. തീവ്രവാദ വിരുദ്ധ സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പിന്റെ അടുത്ത യോഗം 2022 ല്‍ ഇന്ത്യയില്‍ നടക്കും.
Discussion about this post