ആലപ്പുഴ : ഹിന്ദു വിശ്വാസത്തെയും ദൈവങ്ങളെയും അവഹേളിക്കാനും, മതപരിവര്‍ത്തനത്തിനും ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളുമായി അന്യസംസ്ഥാന ജിഹാദി സംഘങ്ങള്‍. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചുകൊണ്ടുള്ള പുസ്തകങ്ങളും, ലഘുലേഖകളമായി ചക്കുളത്തുകാവ് ക്ഷേത്ര പരിസരത്തു നിന്നും രണ്ട് പേരെ പിടികൂടി. ഇവരില്‍ നിന്നും പിടിച്ചെടുത്ത പുസ്തകങ്ങളും ലഘുലേഖകളും ക്ഷേത്രവിശ്വാസികള്‍ തീയിട്ടു നശിപ്പിച്ചു.ജയപാല്‍, ജയപാല്‍ യാദവ് എന്നിങ്ങനെയുള്ള ഹിന്ദു പേരുകളിലാണ് ഇവര്‍ സ്വയം പരിചയപ്പെടുത്തുന്നത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ നിന്നും ഇരുവരും മുസ്ലീങ്ങളാണെന്ന് വ്യക്തമാകുകയായിരുന്നു.
ജ്ഞാനഗംഗ എന്ന പേരിലുള്ള പുസ്തകവും, ലഘുലേഖകളുമാണ് ഇവരുടെ പക്കല്‍ ഉള്ളത്. 300 ലധികം പേജുകളുള്ള പുസ്തകം 10 രൂപയ്ക്കാണ് ഇവര്‍ ആളുകള്‍ക്ക് നല്‍കുന്നത്. പുസ്തകത്തിന്‍റെ പുറം ചട്ടയില്‍ ഓം, കുരിശ്, എന്നിവയും ഇസ്ലാമിക ചിഹ്നവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം നിങ്ങള്‍ക്കറിയാമോ എന്ന ചോദ്യവുമായുള്ള ലഘുലേഖയാണ് ഇവര്‍ നല്‍കുന്നത്. ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങളാണ് ലഘുലേഖയുടെ ഉള്ളടക്കം.
സുന്ദര്‍ദാസ് എന്നയാളാണ് പുസ്തകങ്ങള്‍ നല്‍കിയതെന്നാണ് ഇരുവരും പറയുന്നത്. എന്നാല്‍ ഇവര്‍ക്കോ, സുന്ദര്‍ദാസ് എന്നയാള്‍ക്കോ മലയാളം അറിയില്ലെന്നും ഇവര്‍ പറയുന്നു. വിശദമായി ചോദ്യം ചെയ്തപ്പോള്‍ പുസ്തകങ്ങള്‍ വില്‍ക്കുന്നതിന് താന്‍ ശമ്പളം പോലും വാങ്ങുന്നില്ലെന്നും ഏകദൈവമായ അള്ളാഹുവിന് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നുമാണ് ഒരാളില്‍ നിന്നും ലഭിച്ച മറുപടി. തുടര്‍ന്ന് ഇവരില്‍ നിന്നും പുസ്തകങ്ങളും ലഘുലേഖകളും വാങ്ങി തീയിടുകയായിരുന്നു.
മതപരിവര്‍ത്തനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ജിഹാദികളാണ് ഇതിന് പിന്നില്‍ എന്നാണ് സൂചന. സമീപത്തെ എടത്വാ പള്ളിയ്ക്ക് സമീപവും ഇവരെ കണ്ടവരുണ്ട്. ക്രിസ്തീയ വിശ്വാസങ്ങളെ അവഹേളിക്കുന്ന പുസ്തകങ്ങളാണ് ഇവര്‍ പള്ളിയ്ക്ക് സമീപം വിറ്റിരുന്നത് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കഴിഞ്ഞ ദിവസം ആലപ്പുഴ കൊമ്മാടിയില്‍ ഇതെ പുസ്തകം പ്രചരിപ്പിച്ച രണ്ടംഗ സംഘത്തെ ഹിന്ദുഐക്യവേദിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നോര്‍ത്ത് പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.
Discussion about this post