VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

VSK Desk by VSK Desk
4 April, 2026
in ലോകം
Share
Tweet
SendTelegram

ലോകമെമ്പാടുമുള്ള ഹൈന്ദവ ഐക്യ പ്രസ്ഥാനത്തിന്റെ ഭാഗമായ് Kerala Hindus of North America ഓൺലൈൻ മുഖേന സംഘടിപ്പിച്ച അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം, അൻപതിലധികം ഹിന്ദു സംഘടനകളുടെ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി.

സനാതനധർമ്മത്തിന്റെ സർവ്വലൗകിക സന്ദേശം ഉയർത്തിപ്പിടിച്ച സമ്മേളനത്തിൽ പ്രജ്ഞ പ്രവാഹിന്റെ അഖില ഭാരത സംയോജകൻ ജെ. നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തി. Swami Vivekananda 1893-ൽ World’s Parliament of Religions-ൽ നടത്തിയ ചരിത്രപ്രസിദ്ധമായ “സഹോദരീ സഹോദരന്മാരെ” എന്ന അഭിവാദ്യത്തെ അനുസ്മരിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. ഹിന്ദു മതം ലോകമതങ്ങളുടെ മാതാവാണെന്നും “വസുധൈവ കുടുംബകം” എന്ന ഭാരതീയ ദർശനം മനുഷ്യരാശിയെ ഒരു കുടുംബമായി കാണുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വാതന്ത്ര്യസമരകാലത്ത് യുവജനങ്ങളെ ജാഗ്രതയോടെ വളർത്തിയെടുത്ത Swami Vivekanandaയുടെ സംഭാവനകളെ അദ്ദേഹം വിശദീകരിച്ചു. വിവേകാനന്ദ ദർശനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട Sri Aurobindoയുടെ ഉത്തരപ്പാറ പ്രസംഗവും അദ്ദേഹം ഓർമ്മിപ്പിച്ചു. ഭാരതത്തിന്റെ ഉണർവ് ലോകത്തിനായാണെന്നും, ദേശീയത്വം സനാതനധർമ്മത്തിന്റെ തത്വസംഹിതയാണെന്നും അരവിന്ദൻ വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.

സനാതനധർമ്മം എല്ലാ വിശ്വാസങ്ങളെയും ഉൾക്കൊള്ളുന്ന സർവ്വലൗകിക സങ്കൽപ്പമാണെന്നും, അതിന്റെ ക്ഷയം ലോകക്രമത്തെയും ബാധിക്കുമെന്നും അരവിന്ദൻ മുന്നറിയിപ്പ് നൽകിയതായി നന്ദകുമാർ ചൂണ്ടിക്കാട്ടി. വിവേകാനന്ദന്റെയും അരവിന്ദന്റെയും ദർശനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട യുവജനപ്രസ്ഥാനങ്ങളുടെ ഫലമാണ് ഇന്നത്തെ ഭാരതത്തിന്റെ ഉണർവ്വെന്നും ലോകനേതൃത്വത്തിലേക്കുള്ള യാത്രയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വൈദേശിക ആധിപത്യകാലത്ത് നഷ്ടപ്പെട്ട പൈതൃകങ്ങളെ വീണ്ടെടുക്കുന്ന ദേശീയ മുന്നേറ്റങ്ങളിൽ, Subhas Chandra Bose, Vinayak Damodar Savarkar എന്നിവരെപ്പോലെ പ്രവാസ ഇന്ത്യക്കാരും മാതൃഭൂമിയോടൊപ്പം നിൽക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. “ഏകം സത് വിപ്രാ ബഹുധാ വദന്തി” എന്ന സന്ദേശം ലോകമതങ്ങൾ അംഗീകരിക്കുമ്പോൾ മതകലഹങ്ങൾ അവസാനിക്കുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവച്ചു.

സമ്മേളനത്തിൽ അമേരിക്കയുടെയും കാനഡയുടെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഘടനാ പ്രതിനിധികളും പ്രവർത്തകരും പങ്കെടുത്തു. KHNA പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ സ്വാഗതം അറിയിച്ചു. വിഭാഗീയതകളെയും ജാതിവിവേചനങ്ങളെയും അതിജീവിക്കുന്ന ഹൈന്ദവ ഐക്യത്തിനായി KHNA പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ന്യൂയോർക്കിലെ മലയാളി ഹിന്ദു മണ്ഡലം (മഹിമ), ഷിക്കാഗോയിലെ ഗീതാമണ്ഡലം, കേരള ഹിന്ദുസ് ഓഫ് ന്യൂജേഴ്‌സി (KHNJ), മിഷിഗൺ, സൗത്ത് ഫ്ലോറിഡ, കാനഡ തുടങ്ങിയ മേഖലകളിലെ വിവിധ സംഘടനകളുടെ പ്രതിനിധികൾ ആശംസകൾ അറിയിച്ചു.

ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ വനജ നായർ ,മുൻ പ്രസിഡന്റ് സുരേന്ദ്രൻ നായർ ,സെക്രട്ടറി സിനു നായർ ,അനുശ്രീ ജയേഷ് എന്നിവര്‍ സംസാരിച്ചു

അനഘ വാര്യർ, നന്ദകുമാർ ചക്കിങ്കൽ, സുരേഷ് (മിന്നസോട്ട), സുധ കർത്ത, ശ്രീജിത്ത് ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി.

Share
Tweet
SendShareShare

Latest from this Category

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

ലണ്ടനില്‍ ഏകതയുടെ ആഘോഷം. മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം:സര്‍സംഘചാലക്

ലണ്ടനില്‍ ഏകതയുടെ ആഘോഷം നാളെ : സര്‍സംഘചാലക് പങ്കെടുക്കും

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

Load More

പുതിയ വാര്‍ത്തകള്‍

23 വർഷങ്ങൾക്ക് ശേഷം വീണ്ടും ഞാൻ എബിവിപിക്കാരനായി : വി വി രാജേഷ്

ബാലവികാസ കേന്ദ്ര സമന്വയ സമിതി വാര്‍ഷിക പൊതുയോഗം

വിദ്യാലയങ്ങൾ മനുഷ്യവികാസത്തിന്റെ തീർത്ഥാടന കേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

കേസരി നവരാത്രി ആഘോഷത്തിന് ഉപ രാഷ്‌ട്രപതിയും ഗവർണ്ണറും; ഒക്‌ടോബർ 9 ന് മഹാ സാരസ്വത പൂജ

തപസ്യ സംസ്ഥാന പഠന ശിബിരം: പുതുകാല ഭാഷ ചര്‍ച്ചയാകും; അടൂര്‍ പാസ് കാമ്പസില്‍ 26, 27 തീയതികളില്‍

എ. ബാലകൃഷ്ണൻ ജി സമ്പൂർണ കാര്യകർത്താവ് : ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

ദേശീയ എഞ്ചിനീയേഴ്സ് ഡേ ആഘോഷങ്ങൾക്ക് ആവേശത്തുടക്കം; കുസാറ്റിലെ ‘മെയ്‌സ് 8.0’ സോണൽ മത്സരത്തിൽ കാർമൽ കോളേജ് ജേതാക്കൾ

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies