പാലക്കാട്: ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് അട്ടപ്പാടിയില്‍ നടക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍. വനവാസി വംശഹത്യാ നീക്കമാണോ നടക്കുന്നതെന്ന് സംശയമുണ്ടെന്നും കുമ്മനം പറഞ്ഞു.കുമ്മനത്തിന്‍റെ നേതൃത്വത്തില്‍ ബിജെപി സംഘം അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തി. ശിശു മരണങ്ങള്‍ നടന്ന വീട്ടിയൂര്, കുറവന്‍ കണ്ടി എന്നീ വനവാസി ഊരുകളില്‍ സന്ദര്‍ശനം നടത്തി. ഐടിഡിപി,ഐ സി ഡി എസ് ഓഫീസുകള്‍ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി തുടങ്ങിയ ഇടങ്ങളിലും സംഘം സന്ദര്‍ശിച്ചു.
ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി സി.കൃഷ്ണകുമാര്‍ , സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ.കെഎസ് രാധകൃഷ്ണന്‍,റിട്ട: ഹൈക്കോടതി ജഡ്ജസ് രവീന്ദ്രന്‍ മുന്‍ വനിതാകമ്മീഷന്‍ അംഗവും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷയുമായ ഡോ.പ്രമീളാ ദേവി, ബിജെപി സംസ്ഥാന വക്താവ് കെവിഎസ് ഹരിദാസ്, പട്ടിക വര്‍ഗ്ഗ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പള്ളിയറ മുകുന്ദന്‍, യുവമോര്‍ച്ച ദേശീയ സെക്രട്ടറി പി.ശ്യംരാജ് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
Discussion about this post