കൊച്ചി: ഹിന്ദു ക്ഷേത്രങ്ങള്‍ പൊതുസ്ഥാപനങ്ങളാണെന്നു വരുത്തി തീര്‍ത്ത് പിടിച്ചെടുക്കുന്ന സര്‍ക്കാരിന്റെയും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെയും നടപടികള്‍ക്കെതിരെ പ്രതിരോധവുമായി വിശ്വഹിന്ദു പരിഷത്ത്. നാളിതുവരെ നിരവധി ക്ഷേത്രങ്ങള്‍ ഏകപക്ഷീയമായി സര്‍ക്കാര്‍ പിടിച്ചെടുത്തു കഴിഞ്ഞു. ഇന്നു തന്നെ മലബാറിലെ രണ്ട് ക്ഷേത്രങ്ങള്‍ പാര്‍ട്ടിയുടെയും പോലീസിന്റെയും സഹായത്തോടെ പിടിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും ഭക്തരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് മടങ്ങി പോകേണ്ടി വന്നു.
സുപ്രീം കോടതിയിലുള്‍പ്പടെ കേസുകള്‍ നിലനില്‍ക്കെ അതിനെ വെല്ലുവിളിച്ച് പോലീസ് സഹായത്തോടെ ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടിയെ തടയാനും വേണ്ടി വന്നാല്‍ പിടിച്ചെടുത്ത ക്ഷേത്രങ്ങള്‍ തിരികെ പിടിക്കാനും വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ തയ്യാറാകുമെന്നും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡ്ന്റ്് വിജി തമ്പിയും ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരനും പറഞ്ഞു.
സമുദായ സംഘടനകളുടെയും കുടുംബ ട്രസ്റ്റുകളുടേയും നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളും പിടിച്ചെടുക്കല്‍ ഭീഷണിയുടെ നിഴലിലാണ്. വഖഫ് ബോര്‍ഡ് നിയമനങ്ങളില്‍ മുസ്ലിം സംഘടനകളുമായി ചര്‍ച്ച നടത്തുന്ന മുഖ്യമന്ത്രി ഹിന്ദു മതത്തിന്റെ പ്രശ്‌നങ്ങളില്‍ കാണിക്കുന്ന അനാസ്ഥ പൊതു സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു.
ആചാരാനുഷ്ഠാനങ്ങളില്‍ വിശ്വാസമില്ലെന്ന് പരസ്യ നിലപാട് എടുത്ത ദേവസ്വം മന്ത്രിയും ആചാര ലംഘനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ദേവസ്വം ബോര്‍ഡുകളും ഭക്തജനങ്ങളെ തെരുവിലറക്കുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് വിശ്വഹിന്ദു പരിഷത്ത് നിവേദനം നല്‍കി.
Discussion about this post