കാട്ടാക്കട (തിരുവനന്തപുരം): കോഴിക്കടയില്‍ കൈതുടക്കാനായി ദേശീയപതാക കെട്ടിതൂക്കി അവഹേളനം. പരാതി നല്‍കിയിട്ടും പോലീസ് കേസെടുത്തില്ലെന്ന് ആക്ഷേപം. കാട്ടാക്കട കിള്ളി ബര്‍മ്മ റോഡിലെ ഹലാല്‍ ചിക്കന്‍ ആന്‍ഡ് മട്ടന്‍ സ്റ്റാളിലാണ് ദേശീയപതാക കൈ തുടയ്ക്കാനായി വൃത്തിഹീനമായ സ്ഥലത്ത് കെട്ടിതൂക്കിയത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി കാട്ടാക്കട ഡിവൈഎസ്പിക്ക് കൈമാറി. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞാണ് സംഭവം അന്വേഷിച്ച് കാട്ടാക്കട പോലീസ് സ്റ്റേഷനില്‍ നിന്നും ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയത്. പോലീസ് എത്തുന്നതിനു മുമ്പ് പതാക അഴിച്ചുമാറ്റി ഉടമ തടിയൂരി. ഫോട്ടോയും വീഡിയോ ദൃശ്യങ്ങളും തെളിവായുണ്ടായിട്ടും കാട്ടാക്കട പോലീസ് കടയുടമക്കെതിരെ നടപടി സ്വീകരിക്കാനോ ചോദ്യം ചെയ്യാനോ തയ്യാറാകാതെ മടങ്ങി. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പടെ ശക്തമായ പ്രതിഷേധം ഉയരുകയാണ്.
പോലീസ് എത്തുംമുമ്പ് സ്റ്റേഷനില്‍ നിന്നും വിവരം കൈമാറിയതിന്‍റെ അടിസ്ഥാനത്തിലാണ് ഉടമ പതാക അഴിച്ചുമാറ്റിയതെന്ന ആക്ഷേപവും ഉണ്ട്. പോലീസിനു മാത്രമാണ് ദൃശ്യങ്ങള്‍ കൈമാറിയതെന്ന് പൊതു പ്രവര്‍ത്തകന്‍ കാട്ടാക്കട രജി പറഞ്ഞു. രഹസ്യ സന്ദേശം നല്‍കി പതാക അഴിപ്പിച്ചത് പോലീസിലെ ചിലരാകാമെന്നും കാട്ടാക്കട രജി ആരോപിച്ചു.
Discussion about this post