ശ്രീനഗര്‍: 2021-ല്‍ ജമ്മു കശ്മീര്‍ പോലീസും സുരക്ഷാ സേനയും താഴ് വരയില്‍ നടത്തിയ 100 വിജയകരമായ ഭീകരവിരുദ്ധ ഓപ്പറേഷനുകളില്‍ കൊന്നൊടുക്കിയത് 182 ഭീകരരെ. ഇതില്‍ 44 മുന്‍നിര കമാന്‍ഡര്‍മാരും 20 വിദേശികളും ഉള്‍പ്പെടുമെന്ന് പോലീസ് മേധാവി ദില്‍ബാഗ് സിംഗ് പറഞ്ഞു. ജമ്മു കശ്മീര്‍ പോലീസിന്റെ നൂറാമത്തെ വിജയകരമായ ഭീകരവിരുദ്ധ ഓപ്പറേഷന് ശേഷമാണ് തീവ്രവാദികളുടെ മൊത്തം മരണസംഖ്യ ജമ്മു കശ്മീര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് വെളിപ്പെടുത്തിയത്.
പാന്ത ചൗക്കില്‍ പോലീസ് ബസിനു നേരെയുണ്ടായ ആക്രമണത്തില്‍ ഉള്‍പ്പെട്ട ഒമ്പത് ജെയ്ഷെ മുഹമ്മദ് ഭീകരരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇല്ലാതാക്കിയതായും ഈ വര്‍ഷം മൊത്തം 20 വിദേശ ഭീകരര്‍ കൊല്ലപ്പെട്ടതായും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ നിന്നള്ള ഒരു തീവ്രവാദിയും രാജ്യത്തേക്ക് നുഴഞ്ഞുകയറിയ ഒരു സംഭവം ഉണ്ടായെന്നും എന്നാല്‍, പൊതുവേ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം കുറവായിരുന്നുവെന്നും ഡിജിപി സിംഗ് പറഞ്ഞു.
‘ഇന്നലെ രാത്രി ഞങ്ങള്‍ നൂറാമത്തെ വിജയകരമായ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി. വിജയകരമായ 100 ഓപ്പറേഷനുകളില്‍, വിവിധ ഭീകര സംഘടനകളിലെ 182 ഭീകരരെ ഞങ്ങള്‍ ഇല്ലാതാക്കി. വിജയകരമായ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കാരണം, നിരന്തരമായ ഭീകരാക്രമണങ്ങളാല്‍ ബുദ്ധിമുട്ടുന്ന ജമ്മു കശ്മീരിന്റെ വലിയൊരു പ്രദേശം ഭയത്തില്‍ നിന്ന് മോചിപ്പിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു.ഈ വര്‍ഷം കൊല്ലപ്പെട്ട 44 മുന്‍നിര ഭീകരരില്‍ 26 പേര്‍ ലഷ്‌കറെ ത്വയ്ബയിലും 10 പേര്‍ ജെയ്ഷെ മുഹമ്മദിലും ഏഴ് പേര്‍ ഹിസ്ബുള്‍ മുജാഹിദ്ദീനിലും ഒരാള്‍ അല്‍ ബദറിലുമുള്ളവരാണ്.
‘അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ വിജയിച്ച വര്‍ഷമായിരുന്നു അത്. ഏറെ നാളുകള്‍ക്ക് ശേഷം നുഴഞ്ഞുകയറ്റത്തിന്റെ തോത് കുറഞ്ഞു. 34 ഭീകരര്‍ക്ക് മാത്രമാണ് ഈ വര്‍ഷം അതിര്‍ത്തിക്കപ്പുറത്ത് നിന്ന് രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ കഴിഞ്ഞത്. അവരില്‍ പലരും കൊല്ലപ്പെട്ടു. 2021ല്‍ കശ്മീരില്‍ നിന്ന് 134 യുവാക്കള്‍ ഭീകരസംഘടനകളില്‍ ചേര്‍ന്നുവെന്നും എന്നാല്‍ അവരില്‍ 72 പേരെ കൊല്ലുകയും 22 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തെന്നും സിംഗ് പറഞ്ഞു
Discussion about this post