അഗര്‍ത്തല: ത്രിപുരയില്‍ നവീകരിച്ച വിമാനത്താവളം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) പദ്ധതിയുടെ ഭാഗമായി 500 കോടി രൂപ ചെലവില്‍ നിര്‍മിച്ച അഗര്‍ത്തല വിമാനത്താവളമാണ് രാജ്യത്തിന് സമര്‍പ്പിക്കുന്നത്.
മഹാരാജാ ബീര്‍ബിക്രം മാണിക്യബഹദൂറിന്റെ പേരിലാകും വിമാനത്താവളം അറിയപ്പെടുക. 1942-ല്‍ രാജാവാണ് സൈനിക എയര്‍സ്ട്രിപ്പായി വിമാനത്താവള നിര്‍മ്മാണത്തിന് ഭൂമി ദാനം ചെയ്തത്. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. ഗുവാഹത്തിയിലെ ലോകപ്രിയ ഗോപിനാഥ് ബോര്‍ഡോലോയ് അന്താരാഷ്ട്ര വിമാനത്താവളം കഴിഞ്ഞാല്‍ വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമാകും അഗര്‍ത്തലയിലേത്.
പ്രധാനമന്ത്രിയുടെ ത്രിപുര സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയതായി അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) ഉദ്യോഗസ്ഥര്‍ അഗര്‍ത്തലയില്‍ അറിയിച്ചു.
Discussion about this post