നാദിയ: ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ പട്രോളിംഗ് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വനിതാ കോണ്‍സ്റ്റബിള്‍മാരെ നിയോഗിച്ച് അതിര്‍ത്തി രക്ഷാ സേന. അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് അനധികൃത വസ്തുക്കള്‍ കടത്തുന്നതില്‍ പങ്കുള്ളതായി സംശയിക്കുന്ന സ്ത്രീകളെ പരിശോധിക്കുന്നതിന് വേണ്ടിയാണിതെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.
ഹരിദാസ്പൂര്‍-ജയന്തിപൂര്‍ ബോര്‍ഡര്‍ ഔട്ട്പോസ്റ്റിലെ യൂണിറ്റില്‍ 36 ഓളം വനിതാ കോണ്‍സ്റ്റബിള്‍മാരെയാണ് നിയമിച്ചത്.
അതിര്‍ത്തിക്കപ്പുറത്ത് ഭാഗികമായി ഇന്ത്യയുടേതായ ഗ്രാമമുണ്ട്. അവിടെ താമസിക്കുന്ന 56 ഓളം സ്ത്രീകള്‍ ഇന്ത്യയിലേക്കും ബംഗ്ലാദേശിലേക്കും യാത്ര ചെയ്യുന്നു. ഇവരെ പരിശോധിക്കുന്നതിന് വേണ്ടിയാണ് വനിതാ കോണ്‍സ്റ്റബിള്‍മാരെ വിന്യസിച്ചതെന്ന് ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ സുഹാസിനി പുഹാന്‍ പറഞ്ഞു.
‘ഗ്രാമത്തില്‍ നിന്ന് ഏതാനും മീറ്റര്‍ അകലെയാണ് ബംഗ്ലാദേശ് ആരംഭിക്കുന്നത്. ചില ഗ്രാമീണര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. റെയ്ഡുകള്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ ഗ്രാമത്തിനുള്ളില്‍ പോകുമ്പോള്‍ ഞങ്ങളും അവരോടൊപ്പമുണ്ടാകും’ സുഹാസിനി കൂട്ടിച്ചേര്‍ത്തു.
Discussion about this post