കൊച്ചി : മുതിർന്ന ആർ എസ് എസ് പ്രചാരകനും ഗ്രന്ഥകാരനുമായ ആർ. ഹരിയുടെ ‘വ്യാസഭാരതത്തിലെ ഭീഷ്മർ ‘ എന്ന പുസ്തകത്തിന്റെ പ്രകാശനം ആർ എസ് എസ് സർ സംഘചാലക് ഡോ മോഹൻ ഭാഗവത് നിർവഹിച്ചു. എളമക്കര മാധവനിവാസിൽ നടന്ന പരിപാടിയിൽ റിട്ട.ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി. മഹാഭാരതത്തിലെ ഉജ്ജ്വല കഥാപാത്രങ്ങളെ വ്യാസ വീക്ഷണത്തോടെ കാലോചിതമായി അവതരിപ്പിക്കുന്ന പുസ്തകപരമ്പരയുടെ ഭാഗമാണ് വ്യാസഭാരതത്തിലെ ഭീഷ്മർ . പ്രശസ്ത കവി പ്രൊഫ. വി. മധുസൂദനൻ നായരാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. വ്യാസഭാരതത്തിലെ ശ്രീകൃഷ്ണൻ , കർണൻ , ദ്രൗപദി, നാരദൻ എന്നിവയാണ് മുൻപ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ. കുരുക്ഷേത്ര പ്രകാശൻ ആണ് പ്രസാധകർ.
പരിപാടിയിൽ ആർ. ഹരി, ആർ എസ് എസ് പ്രാന്ത സംഘ ചാലക് അഡ്വ.കെ.കെ. ബാലറാം, കുരുക്ഷേത്ര എം ഡി സി.കെ.രാധാകൃഷ്ണൻ , എഡിറ്റർ കാ ഭാ സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.
Discussion about this post