മധുര: റിപ്പബ്ലിക് ദിനത്തില്‍ പോപ്പുലര്‍ഫ്രണ്ടിന് മധുര ജില്ലാ ഭരണകൂടം പുരസ്‌കാരം നല്‍കിയത് വിവാദമാകുന്നു. തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ സാമൂഹ്യസേവാ പുരസ്‌കാരം നല്‍കിയാണ് മധുര ജില്ലാ കളക്ടര്‍ ഡോ. എസ്. അനീഷ് ശേഖര്‍ ആദരിച്ചത്. തമിഴ്‌നാട്ടിലും രാജ്യത്തെമ്പാടും നിരവധി ആക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും നേതൃത്വം നല്‍കിയ ഒരു ഭീകരസംഘടനയെ ആദരിക്കാന്‍ ജില്ലാ കളക്ടര്‍ സ്വീകരിച്ച നടപടി അനുചിതമെന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം.
2019ല്‍ തഞ്ചാവൂര്‍ തിരുവിടൈമരുധൂരിന് സമീപം പട്ടാളി മക്കള്‍ കച്ചി പ്രവര്‍ത്തകനായ രാമലിംഗത്തെ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു. കുംഭകോണത്തിനടുത്തുള്ള പക്കു വിനായകം തോപ്പി ഗ്രാമത്തില്‍ ഇസ്ലാമിക മതപരിവര്‍ത്തനത്തെ എതിര്‍ത്തതിന്റെ പേരിലാണ് രാമലിംഗം കൊല്ലപ്പെട്ടത്. ആസാമില്‍ പോലീസുകാര്‍ക്കെതിരെ അക്രമം നടത്തിയതും പിഎഫ്‌ഐ ആണ്.
കേരളത്തില്‍ 2021 ഡിസംബറില്‍ ബിജെപി നേതാവ് അഡ്വ.രണ്‍ജീത് ശ്രീനിവാസനെ കൊലപ്പെടുത്തി. രണ്ട് മാസം മുമ്പ് പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകനായ തേനാരി മണ്ഡല്‍ ബൗദ്ധിക് പ്രമുഖ് സഞ്ജിത്തും ഇവരുടെ കൊലക്കത്തിക്കിരയായി. ഒക്ടോബറില്‍ തൃശ്ശൂര്‍ ചാവക്കാട് മണത്തല കൊപ്പാറ വീട്ടില്‍ ബിജു എന്ന ബിജെപി പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യം വ്യാപകമായി ഉയരുന്നതിനിടെയാണ് മധുര ജില്ലാ ഭരണകൂടത്തിന്റെ നീക്കം.
പാകിസ്ഥാനിലെ ഹാഫിസ് സയീദിന്‍റെ നേതൃത്വത്തിലുള്ള ‘ജമാത്ത്-ഉദ്-ദവ യുമായി താരതമ്യപ്പെടുത്താവുന്ന ഒരു മാതൃകയാണ് പിഎഫ്‌ഐ എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സേവനമെന്ന പേരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വിത്തിടുകയാണ് ഇക്കൂട്ടര്‍ ചെയ്തത്.
Discussion about this post