ബെംഗളൂരു: ഹിജാബ് വിവാദം കത്തിപ്പടരുന്നതിനിടെ നുണരപ്രചാരണവുമായി കോണ്‍ഗ്രസ്. ഷിമോഗയിലെ കോളജില്‍ ദേശീയപതാക അഴിച്ചുമാറ്റി കാവിക്കൊടി ഉയര്‍ത്തിയെന്ന വ്യാജവാര്‍ത്തയുമായി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി. കെ. ശിവകുമാര്‍ അടക്കമുള്ളവരാണ് രംഗത്തെത്തിയത്.
സ്‌കൂളില്‍ ചില വിദ്യാര്‍ത്ഥികള്‍ കാവിക്കൊടി ഉയര്‍ത്തുന്ന വീഡിയോ പങ്കുവച്ചുകൊണ്ടാണ് ഇത്തരം പ്രചാരണം നടത്തിയത്. തൂണില്‍ നിന്ന് ത്രിവര്‍ണപതാക അഴിച്ചുമാറ്റിയാണ് കാവിക്കൊടി ഉയര്‍ത്തിയതെന്ന ഇവരുടെ നുണപ്രചാരണം ചില ദേശീയമാധ്യമങ്ങള്‍ ഏറ്റെടുത്തു. വിദ്യാര്‍ത്ഥികള്‍ കാവി പതാക ഉയര്‍ത്തുന്ന വീഡിയോ ഇമ്രാന്‍ ഖാനും പോസ്റ്റ് ചെയ്തു. എന്നാലല്‍ തൂണില്‍ ത്രിവര്‍ണ്ണ പതാക ഇല്ലായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി.
തൂണില്‍ ത്രിവര്‍ണ്ണ പതാക ഇല്ലായിരുന്നുവെന്ന് ഷിമോഗ എസ്പി ബിഎം ലക്ഷ്മി പ്രസാദ് പറഞ്ഞു. ഹിജാബിനെ എതിര്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടക്കുന്ന ആസൂത്രിതപ്രചാരണമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. സ്‌കൂളുകളില്‍ മുസ്ലീം പെണ്‍കുട്ടികളെ ബുര്‍ഖ ധരിക്കാന്‍ അനുവദിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ‘അത് ബിക്കിനിയായാലും ജീന്‍സായാലും ഹിജാബ് ആയാലും എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്നത് ഒരു സ്ത്രീയുടെ അവകാശമാണ്. ഈ അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുവെന്ന് പ്രിയങ്ക വദ്ര ട്വിറ്ററില്‍ കുറിച്ചു.
അതേസമയം സ്‌കൂളുകളിലും കോളജുകളിലും ബുര്‍ഖ ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യവുമായി കര്‍ണാടകത്തിന് പുറമേ തമിഴ്നാട്ടിലെയും മധ്യപ്രദേശിലെയും ചില സ്‌കൂളില്‍ സമരം ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ ദേവദത്ത് കാമത്താണ് വിഷയത്തില്‍ മുസ്ലീം പെണ്‍കുട്ടികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നത്.
Discussion about this post