റായ്പൂര്‍: ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവില്‍ നക്‌സല്‍ ഫണ്ടിംഗ് കേസില്‍ 29.75 ലക്ഷം രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. വ്യവസായികളായ അശ്വിനി ശര്‍മ്മ, സഹോദരന്‍ രമേശ് ശര്‍മ്മയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം പ്രകാരം ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
ചോദ്യം ചെയ്യലില്‍ തനിക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് അശ്വിനി ശര്‍മ ഛത്തീസ്ഗഡ് പോലീസിനോട് സമ്മതിച്ചു. ഇയാള്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാവോയിസ്റ്റ് ഭീകരരായ ഉത്തം ബോധി, പഹ്ലാദ് കന്‍വാര്‍ എന്നിവരെയും പോലീസ് പിടികൂടിയിരുന്നു.
Discussion about this post