കൊച്ചി: അഹമ്മദാബാദ് സ്‌ഫോടനക്കേസിലെ 38 ഭീകരര്‍ക്ക് വധശിക്ഷ നല്‍കിയ കോടതിവിധിക്കെതിരെ കേരളത്തിലെ നഗരങ്ങളില്‍ പോപ്പുലര്‍ഫ്രണ്ട് പ്രകടനങ്ങള്‍. വധശിക്ഷ നിരോധിക്കണമെന്ന് ആവശ്യമുയര്‍ത്തിയാണ് പലയിടത്തും പ്രകടനങ്ങള്‍ നടന്നത്. രാജ്യവിരുദ്ധവും കോടതിയലക്ഷ്യവുമായ പ്രകടനങ്ങള്‍ക്കെതിരെ കേരളത്തിലെ ഇടതുസര്‍ക്കാര്‍ നടപടികള്‍ എടുക്കാനോ പ്രകടനങ്ങള്‍. ‘ഇത് ശിക്ഷാവിധിയല്ല, ഭരണകൂടത്തിന്റെ കൂട്ടക്കൊല’ എന്ന മുദ്രാവാക്യവുമായാണ് പ്രകടനങ്ങള്‍ നടന്നത്. ഈ മുദ്രാവാക്യവുമായി നവമാധ്യമങ്ങളിലും പൊതുനിരത്തിലും പോസ്റ്ററുകളും ബാനറുകളും ഉയര്‍ന്നു. ഒരേ തരത്തിലുള്ള പോസ്റ്ററുകളാണ് സംസ്ഥാനത്തിന്റെ വിവിധ കോണുകളില്‍ ഉയര്‍ന്നത്. തുറന്ന ഭീകരതയുമായി പൊതുനിരത്തുകളില്‍ ഇത്തരം പ്രകടനങ്ങളും പ്രചരണങ്ങളും നടക്കുമ്പോഴും പോലീസും സര്‍ക്കാരും നടപടികളെടുക്കാത്തത് ദുരൂഹമാണ്.
Discussion about this post