പയ്യന്നൂര്‍: പയ്യന്നൂരിലെ കോണ്‍ഗ്രസ്സ് ഓഫീസായ ഗാന്ധിമന്ദിരത്തിന് മുന്നിലെ ഗാന്ധിപ്രതിമയുടെ തലയറുത്ത് മാറ്റിയ സിപിഎം അക്രമത്തിനെതിരെ പ്രതിഷേധം. തിങ്കളാഴ്ച രാത്രി ഒന്‍പതരയോടെയാണ് സിപിഎമ്മുകാര്‍ സംഘടിച്ചെത്തി പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി ഓഫീസിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. ഓഫീസിനകത്തുകയറി കണ്ണില്‍ കണ്ടതെല്ലാം അടിച്ചുതകര്‍ക്കുകയായിരുന്നു. വാതിലുകളും ജനലുകളും ഫര്‍ണീച്ചറുകളും തകര്‍ത്ത അക്രമികള്‍ മഹാത്മജി പ്രതിമയുടെ തലയറുത്ത് മാറ്റി.
തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയുമാണ് വ്യാപക അക്രമം അരങ്ങേറിയത്. ഓഫീസിന് മുന്നില്‍ സ്ഥാപിച്ച ഗാന്ധിപ്രതിമ തകര്‍ത്ത സംഭവം വന്‍ വിവാദമാണുണ്ടാക്കിയത്.
ഗാന്ധിജിയുടെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ വിവിധ മേഖലകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പയ്യന്നൂരില്‍ ഗാന്ധി പ്രതിമയ്ക്ക് നേരെ സിപിഎം നടത്തിയ അക്രമം പാര്‍ട്ടിയുടെ തനിനിറം തുറന്നു കാട്ടുന്നതാണെന്നാണ് അഭിപ്രായമുയരുന്നത്.
Discussion about this post