ഭാരതത്തെ അഗാധമായി സ്‌നേഹിച്ച
ഡോ. എ.പി.ജെ അബ്ദുല്‍ കലാം ഭാരതത്തെ സ്‌നേഹിക്കുന്നവര്‍ ഉള്ളിടത്തോളം അമരനാണ് അനശ്വരനാണ്. ഈ രാഷ്ട്രവും അതിന്റെ സംസ്‌കൃതിയും നിലനില്‍ക്കുന്നിടത്തോളം അദ്ദേഹം മുറുകെപ്പിടിച്ച ജീവിതാദര്‍ശത്തിന് ലോഭമുണ്ടാകില്ല എന്ന് ചുരുക്കം. തമിഴ്നാട് രാമേശ്വരത്തെ ഒരു സാധാരണ കുടുംബത്തില്‍ നിന്നും ലോകം അറിയുന്ന ലോകം ആദരിക്കുന്ന നിലയിലേക്ക് അദ്ദേഹം ഉയര്‍ന്നത് ദേശസ്‌നേഹവും ലാളിത്യവും അനുഭവസമ്പത്തും മുറുകെപ്പിടിച്ചുകൊണ്ടുള്ള ആദര്‍ശജീവിതം കൈമുതലാക്കികൊണ്ടായിരുന്നു. ശാസ്ത്രജ്ഞനായും രാഷ്ട്രപതിയായും രാജ്യത്തിന് വലിയ സംഭാവനകള്‍ നല്‍കിയ അദ്ദേഹം തന്റെ ജീവിതത്തെ ഏതൊരു ഭാരതീയനും എക്കാലവും പിന്തുടരാവുന്ന ഉദാത്ത മാതൃകയാക്കി ബാക്കിവച്ചാണ് ഏഴാണ്ട് മുന്‍പ് ഭൗതികമായി മാത്രം വിടവാങ്ങിയത്. ആ മഹാമനുഷ്യന്‍ സ്വജീവിതം കൊണ്ട് രാജ്യത്തിന്റെയും സമാജത്തിന്റെയും നല്ല ഭാവിക്ക് നല്‍കിയ അഗ്‌നിച്ചിറകുകള്‍ ഈ രാഷ്ട്രത്തിനും രാഷ്ട്രഭക്തസമൂഹത്തിനും എല്ലാ കാലത്തും വലിയ കരുത്തായിരിക്കും.
ഹൃദയത്തിലാണ് കലാം??
Discussion about this post