കൊല്‍ക്കത്ത: അര്‍പ്പിതയുടെ വീട് പാര്‍ത്ഥയ്ക്ക് മിനി ബാങ്ക് പോലെ. തന്റെ വീട് മിനി ബാങ്ക് പോലെയാണ് മന്ത്രി പാര്‍ത്ഥാ ചാറ്റര്‍ജി കൈകാര്യം ചെയ്തിരുന്നതെന്ന് അര്‍പ്പിത മുഖര്‍ജി ഇ ഡി ഉദ്യോഗസ്ഥരോട് പറഞ്ഞതായി ബംഗാള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാര്‍ത്ഥ ചാറ്റര്‍ജിയും അദ്ദേഹത്തിന്റെ ആളുകള്‍ക്കും മാത്രം പ്രവേശിക്കാവുന്ന ഒരു മുറി ഫ്‌ളാറ്റിലുണ്ട്.
എല്ലാ ആഴ്ചയിലും മന്ത്രി തന്റെ വീട് സന്ദര്‍ശിക്കാറുണ്ടെന്ന് മുഖര്‍ജി പറഞ്ഞു. തന്റെ ഫ്‌ളാറ്റ് മാത്രമല്ല മറ്റൊരു സ്ത്രീയുടെ വീടും അദ്ദേഹം ഒരു മിനി ബാങ്കായി ഉപയോഗിച്ചു. അവരും പാര്‍ത്ഥയുടെ അടുത്ത സുഹൃത്താണ്. അതേസമയം രാജി വയ്ക്കുന്ന പ്രശ്‌നമില്ലെന്ന് പാര്‍ത്ഥ ചാറ്റര്‍ജി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചോദ്യം ചെയ്യുന്നതിന് മുമ്പായി ജോക്കയിലെ ഇഎസ്ഐ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു പ്രതികരണം. മന്ത്രി സ്ഥാനം രാജിവയ്ക്കുന്നത് പരിഗണിക്കുന്നുണ്ടോ എന്ന ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക്, എന്തിന് എന്നായിരുന്നു പ്രകോപിതനായ ചാറ്റര്‍ജിയുടെ മറുചോദ്യം..
Discussion about this post