VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

പോരാട്ടങ്ങള്‍ക്ക് സാക്ഷിയായ വടക്കത്ത് തറവാട്

VSK Desk by VSK Desk
29 July, 2022
in വാര്‍ത്ത
Share
Tweet
SendTelegram

സ്വാതന്ത്ര്യസമരചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്ന ആനക്കര വടക്കത്ത് തറവാട് 120 വര്‍ഷം പിന്നിടുകയാണ്. ഏഷ്യയിലെതന്നെ ഏറ്റവും വലിയ കൂട്ടുകുടുംബം പാര്‍ത്തയിടം. ഏ.വി. കുട്ടികൃഷ്ണമേനോന്‍, ഏ.വി. ഗോപാലമേനോന്‍, കുട്ടിമാളുഅമ്മ, അമ്മുസ്വാമിനാഥന്‍, ക്യാപ്റ്റന്‍ ലക്ഷ്മി….. രാഷ്ട്രസേവകരുടെ പരമ്പര പിറന്നുവളര്‍ന്നയിടം. 93-ാം വയസിലും സംഗീതത്തിന് സ്വയം സമര്‍പ്പിച്ച് വീണയില്‍ സാധകം ചെയ്തിരുന്ന കമലാക്ഷിഅമ്മ(ചെന്നൈ) മുതല്‍ അബുഅബ്രഹാമിന്റെ മകള്‍ ആയിഷയെ വിവാഹം ചെയ്ത സത്യജിത്തും ബ്രിത്തിനെ പരിണയിച്ച ഇന്ദുധരനും ഉള്‍പ്പെടെ ആറാം തലമുറയിലേക്ക് നീളുമ്പോഴും തനിമയില്‍ ജീവിക്കുന്നതില്‍ അഭിമാനിക്കുന്നവരുടെ ഇടം.
ലണ്ടനിലും മദ്രാസിലും കാറോടിച്ച് യാത്ര ചെയ്ത ആദ്യത്തെ ഭാരതീയ വനിത അമ്മുസ്വാമിനാഥനായിരിക്കണം. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ജ്വലിക്കുന്ന ഏടുകളിലൊന്നായിരുന്നു ആ ജീവിതം. ആറുമാസം പ്രായമുളള മീനാക്ഷിയെ ഒക്കത്തേറ്റി ജയില്‍ വാസം അനുഷ്ഠിച്ച ഏ.വി. കുട്ടിമാളുഅമ്മ, അമ്മു സ്വാമിനാഥന്റെ പിന്‍തുടര്‍ച്ചയാണ്. ഈ തിരിയില്‍ നിന്ന് കൊളുത്തിയ തീപ്പന്തമായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പാതയില്‍ നടന്ന ക്യാപ്റ്റന്‍ ലക്ഷ്മി.
1931 ല്‍ മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് പരീക്ഷ ജയിച്ച പ്രാക്ടീസിനായി സിംഗപ്പൂരില്‍ പോയ ലക്ഷ്മി ഐഎന്‍എയുടെ തലപ്പത്തേക്കാണ് നടന്നുകയറിയത്. പിന്നീട് ഐഎന്‍എയിലെ സഹപ്രവര്‍ത്തകനും പഞ്ചാബിയുമായ പ്രേംകുമാര്‍ സൈഗാളിനെ വിവാഹം ചെയ്ത് കാണ്‍പൂരില്‍ താമസമാക്കുകയായിരുന്നു.
അമ്മുസ്വാമിനാഥന്റെ മറ്റൊരു മകള്‍ മൃണാളിനി സാരാബായി നൃത്തവേദിയില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തി. ഇന്ത്യന്‍ ശാസ്ത്രരംഗത്തെ അഭിമാനമായ ഡോ.വിക്രംസാരാബായിയെ നാടിന്റെ മരുമകനാക്കി. ആനക്കര വടക്കത്ത് തറവാടിന്റെ പ്രൗഢമായ പാരമ്പര്യം ഇങ്ങനെ രാജ്യത്തിന്റെ അഭിമാനത്തോട് ചേര്‍ന്നുകിടക്കുന്നു.
പെരുമ്പിലാവില്‍ ഗോവിന്ദമേനോനാണ് ഈ വീടിന്റെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത്. ഓടും മരങ്ങളും കൊണ്ട് നിര്‍മ്മിച്ച ഇരുനിലയുള്ള വീടിന് 5500 സ്വകയര്‍ഫീറ്റാണ് വിസ്തൃതി. വക്കീല്‍ കെ. ഗോപിനാഥമേനോന്റെ മകനും റാവു ബഹദൂര്‍ ഏ.വി. ഗോവിന്ദമേനോന്റെ പൗത്രനുമായ ജി. ചന്ദ്രശേഖരന്‍ അന്തരിച്ചതോടെ തറവാടും നിശ്ശബ്ദമായി.
പരിഷ്‌കൃതവാഹനങ്ങളുടെ പെരുക്കമില്ലാത്ത ഈ വീട്ടുമുറ്റത്ത് പഴയൊരു വാഹനം സൂക്ഷിച്ചിട്ടുണ്ട്. ഞൊറികളുള്ള ജമുകാളന്‍ വിരിയും മേലാപ്പുമുളള ഈ മഞ്ചലില്‍ യാത്ര ചെയ്യാന്‍ മോഹിച്ച് മദ്രാസ് ഗവര്‍ണറുടെ ഭാര്യയായ ലേഡി ആര്‍ച്ച് ബോള്‍ഡ് ഇവിടെയെത്തിയതും ആ ആഗ്രഹം സാധിച്ചതും ചരിത്രം.

Share
Tweet
SendShareShare

Latest from this Category

അരവിന്ദാശ്രമത്തിന് നൂറ് വയസ്: ആശംസകൾ നേർന്ന് ആർഎസ്എസ്

മനുഷ്യൻ ദേവനാകുന്നത് പരോപകാരത്തിലൂടെ : ഡോ. മോഹൻ ഭാഗവത്

ഗീതാദൃഷ്ടി കോണ്‍ക്ലേവ്; ഭഗവദ്ഗീതാ ശ്ലോകപാരായണവും ഉപന്യാസമത്സരവും സംഘടിപ്പിക്കും

രാജ്യസ്‌നേഹവും ദേശീയബോധവും മുദ്രാവാക്യങ്ങളല്ല: മോഹൻലാൽ

പ്രസിദ്ധമായ മീനച്ചില്‍ ഹിന്ദുമഹാ സംഗമത്തിന് സ്വാഗത സംഘമായി

‘സീതച്ചേച്ചി’ സമരവീര്യത്തിന്റെയും ആത്മസമർപ്പണത്തിന്റെയും മറക്കാനാവാത്ത മാതൃക: ദേശീയ വനിത കമ്മീഷൻ അംഗം അഡ്വ. നിവേദിത സുബ്രഹ്മണ്യം

Load More

പുതിയ വാര്‍ത്തകള്‍

അരവിന്ദാശ്രമത്തിന് നൂറ് വയസ്: ആശംസകൾ നേർന്ന് ആർഎസ്എസ്

മനുഷ്യൻ ദേവനാകുന്നത് പരോപകാരത്തിലൂടെ : ഡോ. മോഹൻ ഭാഗവത്

ഗീതാദൃഷ്ടി കോണ്‍ക്ലേവ്; ഭഗവദ്ഗീതാ ശ്ലോകപാരായണവും ഉപന്യാസമത്സരവും സംഘടിപ്പിക്കും

രാജ്യസ്‌നേഹവും ദേശീയബോധവും മുദ്രാവാക്യങ്ങളല്ല: മോഹൻലാൽ

പ്രസിദ്ധമായ മീനച്ചില്‍ ഹിന്ദുമഹാ സംഗമത്തിന് സ്വാഗത സംഘമായി

‘സീതച്ചേച്ചി’ സമരവീര്യത്തിന്റെയും ആത്മസമർപ്പണത്തിന്റെയും മറക്കാനാവാത്ത മാതൃക: ദേശീയ വനിത കമ്മീഷൻ അംഗം അഡ്വ. നിവേദിത സുബ്രഹ്മണ്യം

ആർഎസ്എസിന്റെ അച്ചടക്കവും കൃത്യതയും അത്ഭുതപ്പെടുത്തി: ജെറി അമൽദേവ്

ആർഎസ്എസ് മുൻ പ്രാന്ത ഘോഷ് പ്രമുഖ് സനൽകുമാർ അന്തരിച്ചു

Load More

Latest English News

RSS’s Discipline and Precision Amazed Me: Jerry Amaldev

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies