ന്യൂദല്‍ഹി: ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീടുള്‍പ്പെടെ ഇരുപതോളം കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ്. ദല്‍ഹി സര്‍ക്കാരിന്‍റെ എക്‌സൈസ് നയത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് ഇന്ന് രാവിലെ വ്യാപക പരിശോധന നടത്തിയത്.
അതേസമയം സിബിഐ അന്വേഷണവുമായി സഹകരിക്കുമെന്ന് സിസോദിയ ട്വീറ്റ് ചെയ്തു. രാജ്യത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നവരെ പീഡിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും സിസോദി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ കൊണ്ടുവന്ന ദല്‍ഹി എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും ക്രമക്കേട് നടന്നുവെന്നാരോപിച്ച് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Discussion about this post