തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സത്താര്‍ വടക്കുമ്പാട് ശ്രീകൃഷ്ണജയന്തി ദിവസം തൊഴിലുറപ്പിന് അവധി കൊടുത്തതിന് നേരിട്ടത് കടുത്ത വിമര്‍ശനമാണ്. ബിജെപി ആഘോഷത്തിന് അവധി കൊടുത്തു എന്നായിരുന്നു ആരോപണം. ആക്ഷേപങ്ങള്‍ക്കും വിമര്‍ശനത്തിനും അദ്ദേഹം മറുപടി നല്‍കി. അത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു…
പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഒരു പുതിയ വിവാദം എന്നെ ചുറ്റിപ്പറ്റി നടക്കുന്നതായി അറിഞ്ഞു
വളരെ സന്തോഷം
ആ വിവാദത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു
ഇന്ന് ശ്രീകൃഷ്ണ ജയന്തിയാണ്
ഹൈന്ദവ വിശ്വാസികളുടെ വളരെ പ്രധാനപ്പെട്ട ദിനം
ഈ ദിനത്തില്‍ എന്‍റെ വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിക്ക് അവധി നല്‍കാനും, മറ്റ് വാര്‍ഡുകളില്‍ തൊഴിലാളികള്‍ ആവശ്യപ്പെട്ടാല്‍ അവധി നല്‍കാനും തൊഴിലുറപ്പ് മേധാവികള്‍ക്ക് ഞാന്‍ നിര്‍ദ്ദേശം നല്‍കി
ഇതിന്‍റെ പേരില്‍ ബി.ജെപിയുടെ ആഘോഷത്തിന് പ്രസിഡണ്ട് അവധി നല്‍കി എന്ന് പറഞ്ഞു കൊണ്ട് എനിക്ക് നേരെ പൊങ്കാല ഇടുകയാണ് പലരും
ആ എതിര്‍പ്പിനെ എന്റെ മതേതര കാഴ്ചപ്പാടിനുള്ള അംഗീകാരമായി ഞാന്‍ സ്വീകരിക്കുന്നു
ശ്രീ കൃഷ്ണദേവന്റെ ജയന്തി ആഘോഷം ഹൈന്ദവ സഹോദരങ്ങള്‍ ഒന്നിച്ച് ആലോഷിക്കേണ്ട ഒരു മഹത്തായ ചടങ്ങാണ് എന്നാണ് എന്‍റെ പക്ഷം അത് ബി.ജെ .പിക്കാരുടെ കയ്യില്‍ കൊടുത്തതിന് ആരാണ് ഉത്തരവാദി
ചിലരുടെ വാക്ക് കേട്ടാല്‍ ഞാന്‍ ഉത്തരവാദി’ യാണന്ന് തോന്നുന്നു ‘
ബി.ജെ.പി.ആഘോഷിക്കുന്നത് കൊണ്ട് ഹൈന്ദവ വിശ്വാസികളുടെ ആഘോഷമല്ലാ എന്ന് പറയാന്‍ കഴിയില്ലല്ലോ
മതേതരത്വത്തിന്റെ അംബാസിഡാറ്റായിരുന്ന മഹാനായ സി.എച്ച് ‘മുഹമ്മദ് കോയാ സാഹിബിന്റെ അനുയായിയാണ് ഞാന്‍
മതേതരത്വത്തിന് വേണ്ടി കപടതയില്ലാതെ പോരാടുന്ന മുസ്ലിം ലീഗിന്‍റെ പ്രതിനിധിയായി ഗ്രാമപഞ്ചായത്തിന്‍റെ തലപ്പത്ത് എത്തിയ എനിക്ക് മതേതരത്വത്തില്‍ നിന്ന് ഒരിഞ്ച് പിറകോട്ട് പോകാന്‍ കഴിയില്ല
ഇതിന്‍റെ പേരില്‍ ആയിരം വിമര്‍ശനങ്ങള്‍ എന്‍റെ നേരെ വന്നാലും ഞാന്‍ അഭിമാനത്തോടെ അത് ഏറ്റ് വാങ്ങുക തന്നെ ചെയ്യും
എല്ലാവര്‍ക്കും സ്‌നേഹത്തോടെ
ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ നേരുന്നു
സത്താര്‍ വടക്കുമ്പാട്
പ്രസിഡണ്ട്
തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത്
Discussion about this post