ന്യൂദല്‍ഹി: മദ്യനയത്തിലെ അഴിമതിക്കേില്‍ ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ നടന്ന സിബിഐ റെയ്ഡിന് പിന്നാലെ 12 ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന ഉത്തരവിട്ടു.
എക്‌സൈസ് അഴിമതിയില്‍ സിസോദിയെയെ ഒന്നാം പ്രതിയാക്ക് എഫ്‌ഐആര്‍ ഇട്ട് മണിക്കൂറുകള്‍ക്കകമാണ് ഉദ്യോഗസ്ഥതലത്തില്‍ അഴിച്ചുപണി നടത്തിയത്. സിസോദിയ അടക്കം പതിനഞ്ച് പ്രതികളാണ് പട്ടികയിലുള്ളത്. 15 പ്രതികളാണ് പട്ടികയിലുള്ളത്. സിസോദിയയുടെ ദല്‍ഹിയിലെ വീടിന് പുറമെ ഏഴ് സംസ്ഥാനങ്ങളിലായി 31 സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസം സിബിഐ പരിശോധന നടത്തിയത്. 14 മണിക്കൂര്‍ നീണ്ട റെയ്ഡിനൊടുവില്‍ സിസോദിയയുടെ കമ്പ്യൂട്ടറും ഫോണും സിബിഐ പിടിച്ചെടുത്തു.
പുതിയ മദ്യനയത്തില്‍ ക്രമക്കേടുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കഴിഞ്ഞമാസമാണ് ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേന സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.
Discussion about this post