ന്യൂദല്‍ഹി: രാഷ്ട്രപതി ഭവന്‍റെ അങ്കണത്തില്‍ ബംഗ്ലദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയക്ക് ഊഷ്മള സ്വീകരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി അവരെ സ്വീകരിച്ചു, രാഷ്ട്രപതി ഭവനില്‍ മാധ്യമ പ്രവര്‍ത്തകരോട് സംവദിച്ച ഹസീന, മോദിയുമായുള്ള തന്‍റെ ചര്‍ച്ചകള്‍ ഇരു രാജ്യങ്ങളിലെ ജനങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനും ദാരിദ്ര്യ ലഘൂകരണത്തിനും സാമ്പത്തിക വികസനത്തിനും ഊന്നല്‍ നല്‍കുമെന്ന് പറഞ്ഞു.
മഹാത്മാഗാന്ധിയുടെ സ്മാരകമായ രാജ്ഘട്ടില്‍ അവര്‍ പുഷ്പാര്‍ച്ചനയും നടത്തി. ഇന്നലെ ഉച്ചയോടെ ദല്‍ഹിയിലെത്തിയ ഹസീന വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുമായും ചര്‍ച്ച നടത്തി. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തും. രാഷ്ട്രപതി ദ്രൗപതി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ എന്നിവരെയും സന്ദര്‍ശിക്കും. വ്യാഴാഴ്ച അജ്മര്‍ഷരീഫ് സന്ദര്‍ശിക്കും.
Discussion about this post