ചെന്നൈ: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് രാവിലെ ഏഴിന് രാജീവ് ഗാന്ധി കൊല്ലപ്പെട്ട മണ്ണില്‍ ആദ്യമായി എത്തിയ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി.
രാഹുല്‍ഗാന്ധി ചൊവ്വാഴ്ച രാത്രിയിലാണ് ചെന്നൈയിലെത്തിയത്. ഇവിടെനിന്ന് ബുധനാഴ്ച രാവിലെ 6.45-ന് ശ്രീപെരുംപുത്തൂരില്‍ എത്തി. രാജീവ് ഗാന്ധി മരിച്ചുവീണ സ്ഥലത്തും അവിടെയുള്ള സ്മൃതിമണ്ഡപത്തിലും പുഷ്പങ്ങള്‍ അര്‍പ്പിച്ചു.
പ്രമുഖ സംഗീതജ്ഞ വീണ ഗായത്രിയുടെ നേതൃത്വത്തിലുള്ള സംഗീതാഞ്ജലിയിലും രാഹുല്‍ പങ്കെടുക്കും. സ്മൃതിമണ്ഡപവളപ്പില്‍ ആല്‍മരത്തൈ നട്ടു. സ്മാരകത്തിലെ ജീവനക്കാരുമായും രാജീവ് ഗാന്ധിക്കൊപ്പം സ്‌ഫോടനത്തില്‍ മരിച്ചവരുടെ ബന്ധുക്കളുമായും കൂടിക്കാഴ്ച നടത്തും.
അതിനുശേഷം ചെന്നൈയില്‍ തിരിച്ചെത്തുന്ന രാഹുല്‍ പിന്നീട് ഭാരത് ജോഡോ യാത്രയ്ക്കായി കന്യാകുമാരിയിലേക്ക് പോകും.
തമിഴ്നാട്ടില്‍ ഒട്ടേറെത്തവണ തിരഞ്ഞെടുപ്പ് പര്യടനം നടത്തിയിട്ടുള്ള രാഹുല്‍, ഇതുവരെ രാജീവ് ഗാന്ധി സ്മാരകത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നില്ല. ഇപ്പോള്‍ ഭാരത് ജോഡോ യാത്ര ആരംഭിക്കുന്നതിനുമുമ്പ് ഇവിടെ അഞ്ജലിയര്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Discussion about this post