മുംബൈ: സംസ്‌കാര്‍ ഭാരതി ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന അമീര്‍ചന്ദിന്‍റെ സ്മരണയ്ക്കായി നേഷന്‍ ഫസ്റ്റ് കളക്ടീവിന്‍റെ നേതൃത്വത്തില്‍ നാളെ അമരോത്സവം നടക്കും. ആദ്യ അമീര്‍ചന്ദ് പുരസ്‌കാരം വാര്‍ലി ആദിവാസി ജന്‍ജാതിയില്‍ നിന്നുള്ള പ്രശസ്ത തര്‍പ്പവാദകന്‍ ഭിക്ല്യ ലഡ്ക്യ ദിന്‍ദായ്ക്ക് സമര്‍പ്പിക്കും. മുംബൈയിലെ ഗോരേഗാവിലെ വിസിലിംഗ് വുഡ്സ് ഇന്റര്‍നാഷണലില്‍ നടക്കുന്ന പരിപാടി സാംസ്‌കാരികരംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
വിഖ്യാത ചലച്ചിത്ര സംവിധായകന്‍ സുഭാഷ് ഘായി, നടനും ഗായകനുമായ മനോജ് തിവാരി എംപി, മറാത്തി സംവിധായകന്‍ രാജ്ദത്ത്, നാടക പ്രവര്‍ത്തകനും നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ മുന്‍ ഡയറക്ടറുമായ പദ്മശ്രീ വാമന്‍ കേന്ദ്രയും പങ്കെടുക്കും. പരിപാടിയില്‍ ഗായകന്‍ സഞ്ജീവ് കോഹ്ലി, സംഗീത നാടക അവാര്‍ഡ് ജേതാവ് രാജശ്രീ ഷിര്‍ക്കെ, തര്‍പ്പ വാദകന്‍, ഭിക്ല്യ ലഡ്ക്യ ഡിന്‍ഡ എന്നിവര്‍ കലാപരിപാടികള്‍ അവതരിപ്പിക്കും.
Discussion about this post