VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

പ്രധാനമന്ത്രിയുടെ ദീപാവലി‍ സമ്മാനം; 75,000 പേര്‍ക്ക് ഇന്ന് നിയമനം

VSK Desk by VSK Desk
22 October, 2022
in ഭാരതം
ShareTweetSendTelegram

ന്യൂദല്‍ഹി: പത്തു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിയമന യജ്ഞത്തിന്‍റെ ആദ്യഘട്ട തൊഴില്‍ മേളയ്ക്ക് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കും. കേന്ദ്ര സര്‍ക്കാര്‍ ജോലികളില്‍ പുതുതായി നിയമനം നേടിയ 75,000 പേര്‍ക്കു രാവിലെ 11ന് പ്രധാനമന്ത്രി നിയമന ഉത്തരവ് കൈമാറും.  പുതുതായി നിയമിക്കുന്നവരെ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യും. ദല്‍ഹിയിലും രാജ്യത്തിന്‍റെ വിവിധ നഗരങ്ങളിലുമുള്ള ചടങ്ങുകളില്‍ കേന്ദ്രമന്ത്രിമാര്‍ തൊഴില്‍ നിയമന ഉത്തരവുകള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് കൈമാറും. ഒന്നര വര്‍ഷത്തിനകം 10 ലക്ഷം പേര്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ സര്‍വീസുകളില്‍ നിയമനം ലഭിക്കുന്നത്.

രാജ്യത്തുടനീളം പുതുതായി നിയമിക്കപ്പെടുന്നവര്‍ കേന്ദ്ര സര്‍ക്കാരിന്‍റെ 38 മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി ജോലിയില്‍ പ്രവേശിക്കും. ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി (ഗസറ്റഡ്), ഗ്രൂപ്പ് ബി (നോണ്‍ ഗസറ്റഡ്), ഗ്രൂപ്പ് സി എന്നീ തസ്തികകളിലാണ് ഇവര്‍ നിയമിതരാകുന്നത്. കേന്ദ്ര സായുധ സേനാംഗങ്ങള്‍, സബ് ഇന്‍സ്പെക്ടര്‍, കോണ്‍സ്റ്റബിള്‍, എല്‍ഡിസി, സ്റ്റെനോ, പിഎ, ആദായ നികുതി ഇന്‍സ്പെക്ടര്‍മാര്‍, എംടിഎസ് മുതലായ തസ്തികകളിലാണ് നിയമനം.

മന്ത്രാലയങ്ങളും വകുപ്പുകളും നേരിട്ടോ അല്ലെങ്കില്‍ യുപിഎസ്സി, എസ്എസ്സി, റെയില്‍വെ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പോലുള്ള റിക്രൂട്ടിങ് ഏജന്‍സികള്‍ വഴിയോ ത്വരിത ഗതിയിലാണ് ഈ നിയമനങ്ങള്‍ നടത്തുന്നത്. വേഗത്തിലുള്ള നിയമനത്തിനായി തെരഞ്ഞെടുക്കല്‍ പ്രക്രിയകള്‍ ലളിതമാക്കുകയും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജൂണില്‍, പ്രധാനമന്ത്രി നേരിട്ട് എല്ലാ കേന്ദ്ര വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും മാനവ വിഭവ ശേഷിയുടെ സ്ഥിതി അവലോകനം ചെയ്യുകയും അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം പേരെ മിഷന്‍ മോഡില്‍ സര്‍ക്കാര്‍ റിക്രൂട്ട് ചെയ്യണമെന്നു നിര്‍ദേശിക്കുകയും ചെയ്തിരുന്നു.  

ഗ്രൂപ്പ് എ ഗസറ്റഡ് പോസ്റ്റുകളില്‍ 23,584 ഒഴിവുകളും ഗ്രൂപ്പ് ബി ഗസറ്റഡ് പോസ്റ്റുകളില്‍ 26,282 ഒഴിവുകളും ഗ്രൂപ്പ് ബി (നോണ്‍ ഗസറ്റഡ്) പോസ്റ്റുകളില്‍ 92,525 ഒഴിവുകളുമാണുള്ളത്. ഗ്രൂപ്പ് സിയില്‍ 8.36 ലക്ഷം നിയമനങ്ങള്‍ നടക്കും. പ്രതിരോധ മന്ത്രാലയത്തില്‍ മാത്രം ഗ്രൂപ്പ് ബിയില്‍ 39,366 ഒഴിവുകളും ഗ്രൂപ്പ് സിയില്‍ 2.14 ലക്ഷം ഒഴിവുകളും വരും മാസങ്ങളില്‍ നികത്തും. റെയില്‍വെയില്‍ ഗ്രൂപ്പ് സിയില്‍ 2.91 ലക്ഷം നിയമനങ്ങള്‍ നടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ ഗ്രൂപ്പ് സിയില്‍ 1.21 ലക്ഷം നിയമനങ്ങളുമുണ്ടാകും.

Share2TweetSendShareShare

Latest from this Category

വിഭജനഭീതിയല്ല, വേണ്ടത് അഖണ്ഡഭാരതത്തിനായുള്ള ദൃഢനിശ്ചയം: ഡോ. മോഹന്‍ ഭാഗവത്

സംഘശതാബ്ദി മുംബൈ വ്യാഖ്യാനമാല: സമൂഹത്തെ എല്ലാ കുറവുകളില്‍ നിന്നും മോചിപ്പിക്കണം: ഡോ. മോഹന്‍ ഭാഗവത്

ഇപിഎഫ്, ഇഎസ്ഐ പരിധിയും മിനിമം പെന്‍ഷനും വര്‍ദ്ധിപ്പിക്കും: മന്‍സുഖ് മാണ്ഡവ്യ

കൊളോണിയല്‍ പേരുകള്‍ക്ക് വിട; സൈനിക സ്ഥാപനങ്ങള്‍ക്ക് ഇനി ഭാരതീയമായ പേരുകള്‍

നമ്മള്‍ ഓരോ നിമിഷവും രാഷ്ട്രത്തിനുവേണ്ടി ജീവിക്കണം: അരുണ്‍ കുമാര്‍ ജി

ഭാരതം ഒരു തുണ്ട് ഭൂമിയല്ല, പ്രകൃതിയാണ്: ഡോ. മോഹന്‍ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വിഭജനഭീതിയല്ല, വേണ്ടത് അഖണ്ഡഭാരതത്തിനായുള്ള ദൃഢനിശ്ചയം: ഡോ. മോഹന്‍ ഭാഗവത്

സംഘശതാബ്ദി മുംബൈ വ്യാഖ്യാനമാല: സമൂഹത്തെ എല്ലാ കുറവുകളില്‍ നിന്നും മോചിപ്പിക്കണം: ഡോ. മോഹന്‍ ഭാഗവത്

ഇപിഎഫ്, ഇഎസ്ഐ പരിധിയും മിനിമം പെന്‍ഷനും വര്‍ദ്ധിപ്പിക്കും: മന്‍സുഖ് മാണ്ഡവ്യ

കൊളോണിയല്‍ പേരുകള്‍ക്ക് വിട; സൈനിക സ്ഥാപനങ്ങള്‍ക്ക് ഇനി ഭാരതീയമായ പേരുകള്‍

എബിവിപിയുടെ അമരത്ത് ഇവർ; ഡോ. വൈശാഖ് സദാശിവൻ സംസ്ഥാന അധ്യക്ഷൻ, യദു കൃഷ്ണൻ സെക്രട്ടറി

എബിവിപി 41ാം സംസ്ഥാന സമ്മേളനത്തിന് അക്ഷര നഗരിയിൽ നാളെ കൊടിയേറും

നമ്മള്‍ ഓരോ നിമിഷവും രാഷ്ട്രത്തിനുവേണ്ടി ജീവിക്കണം: അരുണ്‍ കുമാര്‍ ജി

ഹിന്ദു സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്: എസ്. സേതുമാധവന്‍

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies