VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സുരക്ഷാ ഭീഷണികള്‍ വിലയിരുത്തി ആഭ്യന്തരമന്ത്രിമാരുടെ സമ്മേളനം

എല്ലാ സംസ്ഥാനങ്ങളിലും എന്‍ഐഎ യൂണിറ്റുകള്‍

VSK Desk by VSK Desk
28 October, 2022
in ഭാരതം
Share
Tweet
SendTelegram

ന്യൂദല്‍ഹി: രണ്ടുവര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എന്‍ഐഎ യൂണിറ്റുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. ഭീകരവാദവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ വിശാലമായ അധികാരമാണ് എന്‍ഐഎയ്ക്ക് നല്‍കിയിരിക്കുന്നതെന്നും ഹരിയാനയിലെ സൂരജ്കുണ്ഡില്‍ ആരംഭിച്ച രണ്ടുദിവസത്തെ സംസ്ഥാന ആഭ്യന്തരമന്ത്രിമാരുടെ സമ്മേളനത്തില്‍ അമിത് ഷാ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് ശേഷമുള്ള സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തിയ സമ്മേളനം കൂടുതല്‍ കര്‍ശനമായ നടപടികള്‍ ഭീകരതയ്ക്കെതിരെ സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചു. പ്രധാനമന്ത്രി മോദി ഇന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്യും.

ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയതിന് ശേഷം ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ വലിയ കുറവുണ്ടായതായി സുരക്ഷാ സാഹചര്യങ്ങള്‍ വിശദീകരിക്കവേ കേന്ദ്രആഭ്യന്തരമന്ത്രി അറിയിച്ചു. ജമ്മു കശ്മീരില്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ 34 ശതമാനം കുറവുണ്ടായി. സൈനികരുടെ മരണ നിരക്ക് 64 ശതമാനവും പൗരന്മാരുടേത് 90 ശതമാനവും കുറഞ്ഞതായും അമിത് ഷാ യോഗത്തില്‍ അറിയിച്ചു.

ക്രിമിനല്‍ നടപടിക്രമങ്ങളിലും ഇന്ത്യന്‍ പീനല്‍ കോഡിയും കാലോചിതമായ പരിഷ്‌ക്കരണങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സംസ്ഥാന ആഭ്യന്തരമന്ത്രിമാരും ഡിജിപിമാരും പങ്കെടുക്കുന്ന സമ്മേളനത്തില്‍ നടക്കും. പോലീസ് സേനകളും കേന്ദ്രസുരക്ഷാ സേനകളും തമ്മിലുള്ള ഏകോപനം, യോജിച്ച പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച തീരുമാനങ്ങളും യോഗത്തിലുണ്ടാവും. സംസ്ഥാന ആഭ്യന്തരമന്ത്രിമാര്‍ക്കും ഡിജിപിമാര്‍ക്കും പുറമേ കേന്ദ്രസേനകളിലെ ഡയറക്ടര്‍ ജനറല്‍മാര്‍ സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

രണ്ടു ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്ന ആഭ്യന്തരവകുപ്പിന്‍റെ ചുമതല വഹിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും യോഗത്തില്‍ പങ്കെടുത്തു. അതേസമയം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ എന്നിവര്‍ വിട്ടു നിന്നു. ആഭ്യന്തര വകുപ്പ് ചുമതല കൂടിയുള്ള ബിജെപി മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, മനോഹര്‍ലാല്‍ ഖട്ടാര്‍, ഹിമന്ത ബിശ്വ ശര്‍മ്മ, എന്‍ ബിരേന്‍ സിങ്,  പ്രമോദ് സാവന്ത്, മണിക് സാഹ, പുഷ്‌കര്‍ സിങ് ധാമി, പ്രേം സിങ് തമാങ്  എന്നിവര്‍ സൂരജ്കുണ്ഡിലെത്തി. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും പങ്കെടുക്കുന്നു. രണ്ടു ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി നടത്തിയ പ്രത്യേക യോഗ, ധ്യാന പരിശീലനത്തിലും മുഖ്യമന്ത്രിമാര്‍ പങ്കെടുത്തു.

Share1
Tweet
SendShareShare

Latest from this Category

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

തൗബലില്‍ തരംഗമായി തിരംഗയാത്ര

കേരളം ബില്‍ രാജ്യസഭയും പാസാക്കി

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

തൗബലില്‍ തരംഗമായി തിരംഗയാത്ര

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

കേരളം ബില്‍ രാജ്യസഭയും പാസാക്കി

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

Load More

Latest English News

SFI’s Abusive Protest: Mock Funeral of Female VC Held at Kalady Sanskrit University

Outcry Against Government and Education Minister Over Teacher’s Suspension

Travancore Devaswom Board’s GST Order Comes as a Blow to Devotees

Protests Intensify Over Suspension of Teacher Over Savarkar Quiz Question

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies