ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ഡിസംബർ 1,5 തിയതികളിലായാണ് വോട്ടെടുപ്പ്. 8 ന് ഫലപ്രഖ്യാപനം നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ തവണയും രണ്ട് ഘട്ടങ്ങളിലായിരുന്നു സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്നത്.ഒന്നാം ഘട്ടത്തിലെ നാമനിര്‍ദേശ പത്രിക നവംബര്‍ 14 വരെയും രണ്ടാം ഘട്ടത്തിലെ നാമനിര്‍ദേശ പത്രിക നവംബര്‍ 17 വരേയും സമര്‍പ്പിക്കാം.
4.5 കോടി വോട്ടര്‍മാരാണ് ഗുജറാത്തില്‍ ഉള്ളത്. 51000 പോളിംഗ് സ്റ്റേഷനിലായിട്ടായിരിക്കും വോട്ടെടുപ്പ് നടക്കുക.
Discussion about this post