ഗുവാഹത്തി: അംബേദ്കര്‍ സ്മരണയില്‍ ഭോര്‍ത്താല്‍ നൃത്തവുമായി നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍. ആസാമിലെ ഭരലു സോനാറാം മൈതാനത്താണ് വാല്മീകി സംഗീത വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ പുതുമയുള്ള അനുസ്മരണപരിപാടി നടന്നത്. ഭരാലു മേഖലയിലെ ശുചീകരണത്തൊഴിലാളികളുടെ കുട്ടികളാണ് നൃത്തമാടിയത്. അംബേദ്കര്‍ സ്മൃതിയോട് അനുബന്ധിച്ച് നടന്ന സാംസ്കാരിക സംഗമത്തിലാണ് നാടോടി നൃത്തരൂപങ്ങളായ ഭോര്ത്താലും സത്രിയയും അരങ്ങേറിയത്. നഗരത്തിലെ 20 ചേരികില് നിന്ന് തെരഞ്ഞെടുത്ത ശുചിത്വ കുടുംബങ്ങളിലെ പ്രതിഭാധനരായ കുട്ടികള്‍ ബിഹു, ബിഹാരി, പഞ്ചാബി നാടോടി നൃത്തങ്ങളും അവതരിപ്പിച്ചു.
തനതുകലകളുടെ ആത്മാവ് ദേശീയതയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. നൃത്തത്തിലും സംഗീതത്തിലും അത് പ്രകടമാണ്. വടക്കുകിഴക്കന്‍ മേഖലകളെ അവികസിതമെന്ന് എഴുതിത്തള്ളിയ സര്‍ക്കാരുകള്‍ മുമ്പുണ്ടായിട്ടുണ്ട്. ആ ചേരികളില്‍ വികസനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പ്രകാശം പരത്തിയത് പതിറ്റാണ്ടുകളായി നിശ്ശബ്ദം പ്രവര്‍ത്തിക്കുന്ന ഹെഡ്ഗേവാര്‍ ട്രസ്റ്റ് പോലുള്ള പ്രസ്ഥാനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. മഹത്തായ ഭാരതത്തെ വിശ്വഗുരുവാക്കാന്‍ എല്ലാ ഭേദങ്ങളെയും മറന്ന് പ്രവര്‍ത്തിക്കണമെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത ആര്‍എസ്എസ് സഹസര്‍കാര്യവാഹ് രാം ദത്ത ചക്രധര്‍ അഭിപ്രായപ്പെട്ടു. എല്ലാ ഭാരതീയര്‍ക്കും തുല്യ അവകാശങ്ങളും സൗകര്യങ്ങളും ലഭിക്കാനാണ് ബാബാസാഹെബ് അംബേദ്കര്‍ പ്രവര്‍ത്തിച്ചത്. തൂക്കിലേറ്റപ്പെടുന്നതിന് മുമ്പ് ഒരു ശുചീകരണ തൊഴിലാളിയുടെ കൈയില്‍ നിന്ന് ഭക്ഷണം കഴിക്കണമെന്നാണ് ധീര ഭഗത്സിങ് ആഗ്രഹിച്ചിരുന്നത്. ഭാരതം അസമത്വങ്ങള്‍ക്കിടയിലും സമത്വത്തിന് വേണ്ടി പൊരുതുകയും ജീവിതം കൊണ്ട് അത് പ്രഖ്യാപിക്കുകയും ചെയ്ത മാതൃകകളുടെ നാടാണെന്ന് അദ്ദേഹം പറഞ്ഞു.
മരങ്ങളും മൃഗങ്ങളും യോജിപ്പോടെ നിലനില്‍ക്കുന്ന പ്രകൃതിയില്‍ അസമത്വമില്ലെന്ന് പ്രശസ്ത അസമീസ് എഴുത്തുകാരി അനുരാധ ശര്‍മ്മ പൂജാരി അഭിപ്രായപ്പെട്ടു. പിന്നെ എന്തിനാണ് മനുഷ്യരെ ഒരു പ്രത്യേക തൊഴിലിന്റെ പേരില്‍ വേര്‍തി ദക്ഷിണാപഥ് സത്രാധികാരി നോനി ഗോപാല്‍ ദേവഗോസ്വാമി, ഉത്തര്‍ കമലാബാരി സത്രാധികാരി ജനാര്‍ദന്‍ ദേവഗോസ്വാമി, ചമരിയ സത്രാധികാരി നിഗമാനന്ദ അധികാരി, സുവല്‍കുച്ചി ഈശ്വരഹതി സത്രാധികാരി റജിബ്ലോചന് സന്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
Discussion about this post