ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സുപ്രീംകോടതി ഉത്തരവിനുമെതിരെ ബിബിസി തയാറാക്കിയ ഡോക്യുമെന്ററി ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ പ്രദര്‍ശിപ്പിച്ചതിനെതിരെ പ്രതിഷേധം. ഫ്രറ്റേണിറ്റി മൂവ്മെന്റ് എന്ന പേരില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികളാണ് കാമ്പസില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. എബിവിപി നേതാക്കള്‍ ഇതിനെതിരെ രജിസ്ട്രാര്‍ക്ക് പരാതി നല്കിയപ്പോള് മാത്രമാണ് തങ്ങള്‍ അറിഞ്ഞതെന്നാണ് സര്‍വകലാശാലാ അധികൃതരുടെ വാദം. സംഭവം വിവാദമായതോടെ വിദ്യാര്‍ത്ഥികളോട് വിശദീകരണം തേടിയിട്ടുണ്ട്.
മുന്‍കൂട്ടി അനുമതി വാങ്ങാതെയാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതെന്നും സുരക്ഷാ വിഭാഗത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
Discussion about this post