ചണ്ഡീഗഡ്: ഒത്തു ചേരലിന്‍റെ ശബ്ദമാണ് പാകിസ്ഥാനിലുയരുന്നതെന്ന് ഗാനരചയിതാവും കവിയുമായ ജാവേദ് അക്തര്‍. ചണ്ഡീഗഡില്‍ സംഘടിപ്പിച്ച ചിത്കാര ലിറ്റ് ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്തിടെ അദ്ദേഹം നടത്തിയ പാക് സന്ദര്‍ശനവും അവിടെ അദ്ദേഹം നടത്തിയ പ്രസ്താവനയും സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് ഇന്ത്യയുമായി ചേരാന്‍ പാകിസ്ഥാനിലെ ജനങ്ങള്‍ ആഗ്രഹിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
മുംബൈ ഭീകരാക്രമണത്തിലെ പ്രതികളിപ്പോഴും പാകിസ്ഥാനില്‍ സ്വതന്ത്രമായി വിഹരിക്കുകയാണെന്നാണ് ലാഹോറിലെ ഫായിസ് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കവെ അക്തര്‍ പറഞ്ഞത്. കൈയടിയോടെയാണ് പാകിസ്ഥാനിലെ സദസ് എന്‍റെ പ്രസ്താവനയെ സ്വീകരിച്ചത്. ഞാനെന്താണോ അവിടെ പറഞ്ഞത്. അതിന്മേല്‍ ഒരു സംവാദം തന്നെ നടന്നു. എന്നാല്‍ ആരും കാണാതെ പോയത് അന്ന് സദസിലുയര്‍ന്ന കൈയടിയാണ്. അതിനാല്‍ തന്നെ നമ്മള്‍ വരച്ച അതിര്‍ത്തികളെക്കുറിച്ചല്ല, അതിനേക്കാളുപരി ജനങ്ങളെക്കുറിച്ചും അവരുടെ സ്‌നേഹത്തെക്കുറിച്ചുമാണ് ഞാന്‍ പറയുന്നത്. അവരെല്ലായ്‌പ്പോഴും ഒരു ഒത്തുചേരലിനായി ശബ്ദിച്ചുകൊണ്ടിരിക്കുകയാണെന്നും അക്തര്‍ വിശദീകരിച്ചു.
Discussion about this post