ന്യൂദല്‍ഹി: ഭാരതീയ ജനൗഷധി പരിയോജനയുടെ (പിഎംബിജെപി) നേട്ടങ്ങള്‍ തികച്ചും തൃപ്തികരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഈ പദ്ധതി രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ ചികിത്സാ ചിലവുകളെക്കുറിച്ചുള്ള ആശങ്കകള്‍ അകറ്റുക മാത്രമല്ല, അവരുടെ ജീവിതം എളുപ്പമാക്കുകയും ചെയ്തുവെന്ന് മോദി പറഞ്ഞു.
രാജ്യത്ത് ഇന്ന് അഞ്ചാമത് ജന്‍ ഔഷധി ദിവസ് ആഘോഷിക്കുകയാണെന്ന് കേന്ദ്ര രാസവള, രാസവസ്തു മന്ത്രി ഡോ മന്‍സുഖ് മാണ്ഡവ്യ ട്വീറ്റ് ത്രെഡുകളില്‍ അറിയിച്ചു. ഈ പദ്ധതി ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതത്തില്‍ നേരിട്ട് നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ട്. രാജ്യത്തെ 12 ലക്ഷത്തിലധികം പൗരന്മാരാണ് പ്രതിദിനം ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ നിന്ന് മരുന്നുകള്‍ വാങ്ങുന്നത്. വിപണി വിലയേക്കാള്‍ 50% മുതല്‍ 90% വരെ വിലക്കുറവിലാണ് ഇവിടെ ലഭിക്കുന്ന മരുന്നുകള്‍.
Discussion about this post