‘ഗ്രൗണ്ടില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ലോകത്തിലെ മികച്ച ടീമാകാന്‍ മത്സരിക്കുന്നു. ഗ്രൗണ്ടിനു പുറത്ത്, നല്ലൊരു ലോകം പടുത്തുയര്‍ത്താന്‍ ഇരുരാജ്യങ്ങളും ഒരുമിക്കുന്നു. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍.
അഹമ്മദാബാദിലെ മൊട്ടേരി നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ ദൃശ്യങ്ങളും ഈ വാക്കുകളെ ശരിവച്ചു. രാഷ്ട്രസൗഹൃദത്തിന്റെ കാഴ്ചകള്‍ക്കാണു ഗാലറി സാക്ഷ്യം വഹിച്ചത്.
നിലയ്ക്കാത്ത കൈയടികള്‍ക്കു നടുവിലൂടെയാണ് ഇരുരാജ്യങ്ങളുടെയും തലവന്മാര്‍ സ്‌റ്റേഡിയത്തില്‍ വന്നിറങ്ങിയത്. മോദിയും ആല്‍ബനീസും ഗാലറികളെ അഭിവാദനം ചെയ്തു കൊണ്ടു ഗ്രൗണ്ടില്‍ വലം വച്ചു.
ഇരുടീമുകളുടെയും ക്യാപ്റ്റന്മാര്‍ക്ക് ടെസ്റ്റ് ക്യാപ്പുകള്‍ കൈമാറി. ടീമംഗങ്ങള്‍ക്കൊപ്പം ചിത്രങ്ങളുമെടുത്തു.
ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും ദേശീയഗാനം മുഴങ്ങുമ്പോഴും രാഷ്ട്രത്തലവന്മാര്‍ ടീമിനൊപ്പം ചേര്‍ന്നു നിന്നു.
ഏറ്റവും നല്ല സുഹൃത്തിനൊപ്പം അഹമ്മദാബാദില്‍ നില്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നായിരുന്നു കൂടിക്കാഴ്ച്ചയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം.
ഇന്ത്യ-ഓസീസ് ക്രിക്കറ്റ് മത്സരം കുറച്ചുനേരം വീക്ഷിച്ചതിനു ശേഷമാണു മോദിയും ആല്‍ബനീസും സ്‌റ്റേഡിയത്തില്‍ നിന്നും മടങ്ങിയത്.
Discussion about this post