ന്യൂദല്‍ഹി: പ്രധാനമന്ത്രി മുദ്രായോജന പ്രകാരം കേരളത്തില്‍ ഇതുവരെ വിതരണം ചെയ്തത് ഒരു കോടി മുപ്പത് ലക്ഷത്തിലധികം വായ്പകള്‍ നൽകിയെന്ന് കേന്ദ്ര സർക്കാർ. കേന്ദ്രധന കാര്യവകുപ്പ് സഹമന്ത്രി ഡോ. ഭവത് കാരാഡ് രാജ്യസഭയില്‍ ഡോ.പി.ടി. ഉഷ എംപിക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2015 -16ല്‍ 8.30 ലക്ഷം വായ്പകളാണ് വിതരണം ചെയ്തത്. 2016-17ല്‍ 9.82 ലക്ഷം, 2017-18ല്‍ 22.89 ലക്ഷം, 2018-19ല്‍ 21.21 ലക്ഷം, 2019 -20ല്‍ 21.77 ലക്ഷം, 2020-21ല്‍ 15.86 ലക്ഷം, 2021-22ല്‍ 16.20 ലക്ഷം, 2022-23ല്‍(ഫെബ്രുവരി 24വരെ)14.29 ലക്ഷം വായ്പകളുമാണ് വിതരണം ചെയ്തത്. ആകെ 130.34 ലക്ഷം വായ്പകള്‍ നല്‍കി.
2019-20ല്‍ ഏറ്റവും കൂടുതല്‍ വായ്പകള്‍ അനുവദിച്ചത് തമിഴ്‌നാട്ടിലാണ് 71.17 ലക്ഷം. 2020-21ല്‍ പശ്ചിമബംഗാള്‍ 54.50 ലക്ഷം, 2021-22ല്‍ ബീഹാര്‍ 66.78 ലക്ഷം, 2022-23(2023 ഫെബ്രുവരി 24വരെ)ബീഹാര്‍ 56.07 ലക്ഷം വായ്പകളും അനുവദിച്ചു.
ഓരോ ബാങ്കുകള്‍ക്കും എത്രവീതം മുദ്രവായ്പ നല്‍കണമെന്ന ലക്ഷ്യം നിശ്ചയിച്ച് നല്‍കിയിട്ടുണ്ട്. കോവിഡ് കാരണം 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഒഴികെ ബാക്കിയെല്ലാവര്‍ഷങ്ങളിലും പദ്ധതിയുടെ തുടക്കം മുതല്‍ സ്‌കീമിന് കീഴിലുള്ള ദേശീയ തലത്തിലുള്ള ലക്ഷ്യങ്ങള്‍ കൈവരിച്ചതായും മന്ത്രി അറിയിച്ചു.
Discussion about this post