ഭുവനേശ്വർ: രാജ്യത്തെ 272 വനിതകൾ ഉൾപ്പെടെ 2,585 ഇന്ത്യൻ നാവികസേനയിലെ അഗ്നിവീരന്മാരുടെ ആദ്യ ബാച്ചിന്‍റെ പാസിംഗ് പരേഡ് ഓഡീഷയിലെ ഐഎൻഎസ് ചിൽക്കയിൽ നടന്നു. നാവിക സേന മോധാവി അഡ്മിറൽ ആർ ഹരി കുമാർ ചടങ്ങിൽ മുഖ്യതിഥിയായിരുന്നു. വനിത നാവികരുടെ ആദ്യ ബാച്ച് പരിശീലനം പൂർത്തീകരിച്ചത് ചരിത്രത്തിന്‍റെ ഭാഗമാണെന്ന് അഡ്മിറൽ ആർ ഹരി കുമാർ ചടങ്ങിൽ പരാമർശിച്ചു.
വൈസ് അഡ്മിറൽ എംഎ ഹംപി ഹോളി, ഫ്‌ളാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ്, സതേൺ നേവൽ കമാൻഡ്, ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷ, മിതാലി രാജ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ആദ്യമായിട്ടാണ് പാസിംഗ് ഔട്ട് പരേഡ് കാണുന്നത്. അഗ്നിവീർ പദ്ധതിയിലൂടെ ആദ്യമായി വനിതകളെ ഉൾപ്പെടുത്തിയത് വളരെ നല്ല കാര്യമാണ്. ഇതൊരു ചരിത്ര ചുവടുവെപ്പാണെന്നും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മിതാലി രാജ് പറഞ്ഞു.
ആദ്യ നൈറ്റ് പാസിംഗ് ഔട്ട് പരേഡും ഇതിനൊപ്പം നടന്നു. പാസിംഗ് ഔട്ട് പരേഡുകൾ സാധാരണയായി പകൽ സമയത്താണ് നടത്താറുള്ളത്. സൂര്യാസ്തമയത്തിന് ശേഷം പരേഡ് നടത്തുന്ന ആദ്യ ചടങ്ങാണിത്. ഇന്ത്യൻ സായുധ സേനയിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ പരേഡ് നടക്കുന്നത്. വിജയിച്ച ട്രെയിനികളെ സമുദ്ര പരിശീലനത്തിനായി മുൻനിര യുദ്ധക്കപ്പലുകളിൽ വിന്യസിപ്പിക്കും. റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹിയിലെ കർത്തവ്യ പാതയിൽ നടന്ന വ്യോമസേനയുടെ ആർ ഡി പരേഡ് സംഘത്തിന്‍റെ ഭാഗമായിരുന്ന സ്ത്രീകളും പുരുഷന്മാരും അഗ്നിവീരുകളുടെ ഈ ആദ്യ ബാച്ചിൽ ഉൾപ്പെടുന്നുണ്ട്.
ചടങ്ങിൽ മികവ് തെളിയിച്ച തിരഞ്ഞെടുക്കപ്പെട്ട അഗ്നിവീരന്മാർക്ക് പുരസ്‌കാരങ്ങൾ നൽകി. ആദ്യ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അന്തരിച്ച ജനറൽ ബിപിൻ റാവത്തിന്‍റെ സംഭാവനകളുടെ സ്മരണാർത്ഥമായി, ഇന്ത്യൻ നാവികസേന ജനറൽ ബിപിൻ റാവത്ത് റോളിംഗ് ട്രോഫി വനിതാ അഗ്നിവീർ ട്രെയിനിയ്‌ക്ക് നൽകി. ജനറൽ റാവത്തിന്റെ പെൺമക്കളാണ് ഈ ട്രോഫി അർഹയായ വനിത അഗ്നിവീറിന് നൽകിയത്. സിഖ് പെൺകുട്ടികൾ
Discussion about this post