സത്‌ന(മധ്യപ്രദേശ്): ദേശാഭിമാനത്തിന്റെ തിളങ്ങുന്ന അധ്യായങ്ങളിലൊന്നാണ് റാണി ദുര്‍ഗാവതിയുടേതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. മധ്യപ്രദേശിലെ മഝ്ഗാവില്‍ മഹര്‍ഷി വാത്മീകി കോംപ്ലക്‌സില്‍ ദീനദയാല്‍ ശോധ് സന്‍സ്ഥാന്‍ സ്ഥാപിച്ച റാണി ദുര്‍ഗാവതി പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധിനിവേശ ശക്തികളെ പല തവണ കീഴ്‌പ്പെടുത്തിയ റാണി ദുര്‍ഗാവതിയെ ഒപ്പമുള്ളവര്‍ തന്നെ ചതിക്കുകയായിരുന്നുവെന്നതാണ് ചരിത്രം. എല്ലാത്തരം സ്വാര്‍ത്ഥത്തിനുമുപരിയാണ് ദേശം എന്ന മഹത്തായ സന്ദേശമാണ് ധീരതയുടെ പര്യായമായ റാണിയുടെ ജീവിതം മുന്നോട്ടുവയ്ക്കുന്നതെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.
റാണി ദുര്‍ഗാവതിയുടെ ഓര്‍മ്മകള്‍ തുടിക്കുന്ന ഈ നാട് രാഷ്ട്രപുരോഗതിക്കായി പ്രയത്‌നിക്കുന്നവര്‍ക്ക് തപോഭൂമിയാണ്. ആ ചരിത്രവും ശൗര്യവും മാതൃകാപരമായിരുന്നു. ഭാരതത്തിന്റെ ഓരോ തരി മണ്ണിലും ഇത്തരം സമാനതകളില്ലാത്ത ധീരമായ ഓര്‍മ്മകളുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പരിപാടിയില്‍ ദീനദയാല്‍ ശോധ് സന്‍സ്ഥാന്‍ അധ്യക്ഷന്‍ വീരേന്ദ്ര പരാക്രം ആദിത്യ അധ്യക്ഷത വഹിച്ചു
Discussion about this post