ന്യൂദല്‍ഹി: കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടയില്‍ കശ്മീരില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 185 പേര്‍ ഭൂമിവാങ്ങി. ബഹുരാഷ്ട്ര കമ്പനികള്‍ ഉള്‍പ്പെടെ 1559 കമ്പനികള്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. 370-ാംവകുപ്പ് റദ്ദാക്കിയതിന് ശേഷം ജമ്മുകശ്മീരില്‍ ഇതരസംസ്ഥാനക്കാര്‍ ഭൂമിവാങ്ങിയിട്ടുണ്ടോ എന്ന ചോദ്യത്തിന് രാജ്യസഭയില്‍ രേഖാമൂലം നല്കിയ മറുപടിയില്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് സഹമന്ത്രി നിത്യാനന്ദ റായ് ആണ് ഈ വിവരങ്ങള്‍ അറിയിച്ചത്. ആര്‍ട്ടിക്കിള്‍ 370 നിലനിന്ന കാലത്ത് ഇതരസംസ്ഥാനക്കാര്‍ക്ക് ജമ്മു കശ്മീരില്‍ ഭൂമിവാങ്ങുന്നതിന് അനുമതി ഉണ്ടായിരുന്നില്ല.എഴുതിയ രണ്ട് ചോദ്യങ്ങള്‍ക്കും രേഖാമൂലമുള്ള ഉത്തരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഉപരിസഭയില്‍ അതായത് രാജ്യസഭയില്‍ നല്‍കി.ജമ്മുകശ്മീരില്‍ നിന്ന് 185 പേര്‍ ഭൂമി വാങ്ങിയെങ്കിലും ലഡാക്കില്‍ ആരും ഭൂമി വാങ്ങിയിട്ടില്ല. ജമ്മു കശ്മീര്‍ സര്‍ക്കാരിന് 2020, 2021, 2022 വര്‍ഷങ്ങളെ അടിസ്ഥാനമാക്കി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര സഹമന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. 2020ല്‍ ഒരാളും 2021ല്‍ 57 പേരും 2022ല്‍ 127 പേരും ജമ്മു കശ്മീരില്‍ ഭൂമി വാങ്ങിയതായി നിത്യാനന്ദ് റായ് പറഞ്ഞു.2019 ആഗസ്ത് അഞ്ചിനാണ് കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ എടുത്തുകളഞ്ഞത്. ജമ്മു കശ്മീര്‍ വികസനത്തിന്റെ പുതിയ പാതയിലാണെന്നും ഇവിടെ നിക്ഷേപം മാത്രമല്ല, യുവാക്കള്‍ക്ക് പുതിയ തൊഴിലവസരങ്ങളും തുറന്നിട്ടുണ്ടെന്നും നിത്യാനന്ദറായ് പറഞ്ഞു.
Discussion about this post