ചെന്നൈ: ഈ റോഡുകാരന്‍ തിരുമണികണ്ഠന്‍ ഒറ്റ ദിവസം കൊണ്ട് താരമായി. വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ തമിഴ്‌നാട്ടിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി മണികണ്ഠന് വേണ്ടിയെടുത്ത സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. ബിജെപിയുടെ ഒരു ബൂത്ത് പ്രസിഡന്റാണ് തിരുമണികണ്ഠന്‍.
കാല്‍ തളര്‍ന്നതുകൊണ്ട് വീല്‍ച്ചെയറിലാണ് ജീവിതം. സ്വന്തമായി ചെറിയ ഒരു കട നടത്തി വരുമാനം കണ്ടെത്തും. ലാഭത്തിന്റെ ഒരു വിഹിതം പാര്‍ട്ടിക്ക് നല്കും… മണികണ്ഠനെ ചേര്‍ത്തുപിടിച്ച് സെല്‍ഫറിയെടുത്ത പ്രധാനമന്ത്രി ആ ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. സ്‌പെഷ്യല്‍ സെല്‍ഫി എന്ന് അതിന് തലക്കെട്ടിട്ടു. തിരുമണികണ്ഠന്റെ വിശേഷങ്ങള്‍ മോദി ആ ചിത്രങ്ങള്‍ക്കൊപ്പം ട്വീറ്റ് ചെയ്തു. നിമിഷ നേരം കൊണ്ടാണ് ഈറോഡിലെ ബിജെപി ബൂത്ത് പ്രസിഡന്റ് ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായത്.
മണികണ്ഠനെപ്പോലുള്ളവരുള്ള ഒരു പാര്‍ട്ടിയുടെ പ്രവര്‍ത്തകനാകാന്‍ കഴിഞ്ഞതിലേറെ അഭിമാനം മറ്റൊന്നില്ല എന്ന് പ്രധാനമന്ത്രി കുറിച്ചു. ‘മണികണ്ഠന്റെ ജീവിതയാത്രയും പാര്‍ട്ടിയോടുള്ള പ്രതിബദ്ധതയും .പ്രചോദനകരമാണ്. അദ്ദേഹത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എന്റെ ആശംസകള്‍’, പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.
Discussion about this post