ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യ ഔദ്യോഗിക റീട്ടെയില്‍ സ്റ്റോര്‍ മുംബൈയില്‍ തുറന്നു. ആപ്പിള്‍ മേധാവി ടിം കുക്കും സീനിയര്‍ വൈസ് പ്രസിഡന്റ് ഡിയഡ്ര ഒബ്രിയനും ചടങ്ങില്‍ പങ്കെടുത്തു.
ബാന്ദ്ര കുര്‍ള കോപ്ലക്‌സിലെ ജിയോ വേള്‍ഡ് ഡ്രൈവ് മാളിലാണ് ആപ്പിള്‍ സ്റ്റോര്‍ ആരംഭിച്ചത്. രാവിലെ 11 മണി മുതല്‍ രാത്രി 10 മണി വരെയാണ് പ്രവര്‍ത്തന സമയം. ഐഫോണുകള്‍, ഐപാഡുകള്‍, ആപ്പിള്‍ വാച്ചുകള്‍, മാക്ക്ബുക്ക്, ആപ്പിള്‍ ടിവി, ആപ്പിള്‍ അനുബന്ധ ഉല്‍പന്നങ്ങള്‍ ഉള്‍പ്പടെ കമ്പനി പുറത്തിറക്കുന്ന ഉപകരണങ്ങളെല്ലാം തന്നെ ഇവിടെ ലഭ്യമാവും.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്‌ഫോണ്‍ വിപണിയാണ് ഇന്ത്യ. അടുത്തകാലത്തായി ആപ്പിള്‍ ഐഫോണുകളുടെ വില്‍പനയില്‍ വലിയ വര്‍ധനവാണ് രാജ്യത്തുണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഐഫോണുകളുടെ ഉല്പാദനം കമ്പനി വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഏപ്രില്‍ 20 ന് ഡല്‍ഹിയിലും ആപ്പിളിന്‍റെ ഔദ്യോഗിക സ്‌റ്റോര്‍ തുറക്കും.
Discussion about this post